കേരളം

ദിലീപ് ഷൂട്ടിങ് തിരക്കിലേക്ക്; കമ്മാരസംഭവത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ നടന്‍ ദിലീപ് വീണ്ടും സിനിമാ ചിത്രീകരണ തിരക്കിലേക്ക്. ദിലീപിന്റെ അറസ്‌റ്റോടെ പ്രതിസന്ധിയിലായ കമ്മാരസംഭവം എന്ന സിനിമയുടെ ഷൂട്ടിങ്ങ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയില്‍ പുനരാരംഭിച്ചു. സമകാലിക രാഷ്ട്രീയം പ്രമേയമാക്കുന്ന സിനിമക്കായി വേങ്ങര ഉപതെരഞ്ഞെടുപ്പ് ചിത്രീകരിക്കാനായാണ് സംഘം എത്തിയത്.

മൂന്നുദിവസമാണ് വേങ്ങര മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ ഷൂട്ടിങ്. വേങ്ങരയിലെ ഷൂട്ടിംഗ് വേദിയില്‍ ദിലീപ് എത്തിയിട്ടില്ല. ഇരുപതാം തിയതിയോടെ എത്തിച്ചേരുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ദിലീപ് എത്തിയാല്‍ 25 ദിവസത്തിനകം ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.

വേങ്ങര ബസ് സ്റ്റാന്‍ഡ്, കുന്നുംപുറം, കോട്ടയ്ക്കല്‍ ടൗണിനോട് അടുത്ത പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ഇന്നലെ ഷൂട്ടിങ് നടന്നത്. എറണാകുളം, ചെന്നൈ, തിരുവനന്തപുരം,തേനി എന്നിവിടങ്ങളാണ് മറ്റ് ഷൂട്ടിങ് ലൊക്കേഷനുകള്‍. 20 കോടി രൂപ ചെലവിട്ട് ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ നവാഗതനായ രതീഷ് അമ്പാട്ടാണ്. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. മുരളി ഗോപിയുടെതാണ് തിരക്കഥ. സിനിമയുടെ ചിത്രീകരണം മലയാറ്റൂര്‍ വനത്തില്‍ പുരോഗമിക്കുന്നതിനിടയില്‍ ജൂലൈയിലായിരുന്നു ദിലീപിന്റെ അറസ്റ്റ് നടന്നത്. ദിലീപ്, ബോബി സിന്‍ഹ, സിദ്ധാര്‍ത്ഥ് എന്നിവര്‍ക്കൊപ്പമുളള കോമ്പിനേഷന്‍ സീനുകളാണ് ഇനി ചിത്രീകരിക്കാനുളളത്. ചിത്രത്തിന്റെ പകുതിയിലേറെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്