കേരളം

സൗരോര്‍ജ്ജത്തിന്റെ പേരില്‍ സ്ത്രീത്വത്തെ ചൂഷണം ചെയ്തവര്‍ ജയിലുകളില്‍ അന്തിയുറങ്ങട്ടെ: എംഎം മണി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെ സംബന്ധിച്ച് അശ്ലീല അഴിമതിക്കുള്ള മറയായിരുന്നു സോളാര്‍ എന്ന വാക്കെന്ന് വൈദ്യുതി മന്ത്രി എംഎം മണി. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ഊര്‍ജ്ജ സ്വയം പര്യാപ്തയ്ക്കുള്ള ചവിട്ടുപടികളാണ് സോളാര്‍ എന്നു എംഎം മണി പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മണിയുടെ പ്രതികരണം.

സൗരോര്‍ജ്ജത്തിന്റെ പേരില്‍ സ്ത്രീത്വത്തെ ചൂഷണം ചെയ്തവര്‍ ജയിലുകളില്‍ അന്തിയുറങ്ങട്ടെ. സൗരോര്‍ജ്ജ വിപ്ലവത്തിലൂടെ കേരളത്തെ ഊര്‍ജ്ജ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്കുള്ള കുതിപ്പില്‍ നമുക്ക് ഒരുമിച്ച് മുന്നേറാമെന്നും മണി പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം


കഴിഞ്ഞ സര്‍ക്കാരിന് അശ്ലീലഅഴിമതിക്കുള്ള മറയായിരുന്നു 'സോളാര്‍' എന്ന വാക്ക്.
എന്നാല്‍ ഈ സര്‍ക്കാരിന് സംസ്ഥാനത്തിന്റെ ഊര്‍ജ്ജ സ്വയംപര്യാപ്തതയ്ക്കുള്ള ചവിട്ടുപടികളാണ് 'സോളാര്‍'.
കാസര്‍ഗോഡ് സോളാര്‍ പാര്‍ക്കുള്‍പ്പെടെയുള്ള പദ്ധതികള്‍ വികസിപ്പിച്ച് സൗരോര്‍ജ്ജ ഉല്പാദനത്തില്‍ കുതിച്ചുചാട്ടിത്തിനൊരുങ്ങുകയാണ് ഈ സര്‍ക്കാര്‍.
സൗരോര്‍ജ്ജത്തിന്റെ പേരില്‍ സ്ത്രീത്വത്തെ ചൂഷണം ചെയ്തവര്‍ ജയിലുകളില്‍ അന്തിയുറങ്ങട്ടെ.
സൗരോര്‍ജ്ജ വിപ്ലവത്തിലൂടെ കേരളത്തെ ഊര്‍ജ്ജ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്കുള്ള കുതിപ്പില്‍ നമുക്ക് ഒരുമിച്ച് മുന്നേറാം...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം