കേരളം

സോളാറില്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ച് ഉത്തരവ് ഇന്നിറങ്ങും; ഉമ്മന്‍ചാണ്ടിക്കെതിരെ ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തേക്കും

സമകാലിക മലയാളം ഡെസ്ക്

സോളാര്‍ കേസില്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ച് തുടരന്വേഷണത്തിന് ഇന്ന് സര്‍ക്കാര്‍ ഉത്തരവിറക്കും. സോളാര്‍ കേസ് അന്വേഷണം അട്ടിമറിച്ചു, ലൈംഗീക പീഡനക്കേസ് എന്നിവയില്‍ ഉമ്മന്‍ ചാണ്ടിക്കും, തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമെതിരെ അന്വേഷണ സംഘം ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തേക്കുമെന്നാണ് സൂചന. 

ഉത്തരമേഖല എഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സര്‍ക്കാര്‍ തുടരന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. സോളാര്‍ കേസുകളില്‍ ഉള്‍പ്പെട്ടതില്‍ ഉമ്മന്‍ ചാണ്ടിക്കും, മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ ആക്ഷേപം ഉയര്‍ന്ന കേസുകളിലാണ് തുടരന്വേഷണ സാധ്യത. 

മല്ലേലി ശ്രീധരന്‍നായരുടെ കേസില്‍ കോടതിയില്‍ വിചാരണ നടപടികള്‍ തുടങ്ങാനിരിക്കുകയാണ്. പെരുമ്പാവൂര്‍ കേസിലാകട്ടെ സരിതയേയും, ബിജു രാധാകൃഷ്ണനേയും കോടതി ശിക്ഷിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കോടതിയെ ബോധ്യപ്പെടുത്തി തുടരന്വേഷണത്തിന് അനുമതി വാങ്ങാന്‍ അന്വേഷണ സംഘത്തിന് കഴിയണം. 

ഡിവൈഎസ്പിമാര്‍ക്ക് പുറമെ എസ്പിമാരെ കൂടി ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിക്കാനാണ് നീക്കം. ശിക്ഷ വിധിച്ച കേസുകളില്‍ തുടരന്വേഷണം നടത്തുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയതിന് ശേഷമായിരിക്കും നടപടി. മുന്‍ അന്വേഷണ സംഘത്തിന് സംഭവിച്ച വീഴ്ചകളും പുതിയ സംഘം പരിശോധിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ

'കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്'; വിചിത്ര നിർദേശം; ഈ നാടിനിത്‌ എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍

'കൂതറ വർക്ക്, തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റാവില്ല': അശ്വന്ത് കോക്കിന് മറുപടിയുമായി 'തങ്കമണി' ആർട്ട് ഡയറക്ടർ