കേരളം

ടിപി കേസില്‍ കൊല്ലിച്ചവരെ പിടിച്ചിട്ടില്ലെന്ന് കുമ്മനം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ടിപി ചന്ദ്രശഖരന്‍ കേസില്‍ വിടി ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ലഘുവായി കാണാനാകില്ലെന്ന് കുമ്മനം രാജശേഖരന്‍. ടിപിയെ കൊല്ലിച്ചവര്‍ ഇപ്പോഴും പിടിയിലായിട്ടില്ല. വിടി ബല്‍റാമിനെ ചോദ്യം ചെയ്യണം. ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കും. കേസില്‍ യഥാര്‍ത്ഥ പ്രതികള്‍ പിടിയിലായിട്ടില്ലെന്നും കുമ്മനം പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് തയ്യാറാകത്തത് സംശയകരമാണെന്നും കുമ്മനം പറഞ്ഞു. കൊന്നവരെയാണ് പിടിച്ചത്. കൊല്ലിച്ചവരെ പിടിച്ചിട്ടില്ലെന്നും കുമ്മനം പറഞ്ഞു.

ഉമ്മന്‍ചാണ്ടി.തിരുവഞ്ചൂര്‍ തുടങ്ങിയ നേതാക്കള്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുമ്പോള്‍ സരിത സോളാര്‍ വിഷയത്തില്‍ ഉയര്‍ത്തിപിടിച്ച വാദങ്ങള്‍ പരിശോധിക്കണം. മുഖ്യമന്ത്രിക്കെതിരെയും മറ്റു സിപിഎം നേതാക്കള്‍ക്കെതിരെയും പറഞ്ഞ കാര്യങ്ങളും പരിശോധിക്കണമെന്നും കുമ്മനം പറഞ്ഞു. സ്ത്രീ പ്രശ്‌നമുയര്‍ത്തിപ്പിടിക്കുന്ന മഹിളാ നേതാക്കള്‍ മൗനം വെടിയണം. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും കുമ്മനം പറഞ്ഞു. ഇതിന് പിന്നിലും ഒത്തുതീര്‍പ്പുണ്ടോയെന്നും പറയാന്‍ ആവുന്നതേയുള്ളു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരെല്ലാം? അഗാര്‍ക്കര്‍- രോഹിത് കൂടിക്കാഴ്ച

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു