കേരളം

സ്ത്രീ സമൂഹത്തെയും ഭക്തരെയും അപമാനിച്ച പ്രയാര്‍ ഗോപാലകൃഷ്ണന്‍ മാപ്പുപറയണമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്റെ മറുപടി. സ്ത്രീ സമൂഹത്തെയും ഭക്തരെയും അപമാനിച്ച പ്രയാര്‍ ഗോപാലകൃഷ്ണന്‍ മാപ്പുപറയണമെന്ന് കടകംപളളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കോടതിയുടെ തീരുമാനം അംഗീകരിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തയ്യാറാകണം. പ്രയാര്‍ ഗോപാലകൃഷ്ണന്‍ അയ്യപ്പഭക്തരെ അവഹേളിക്കുകയാണെന്നും കടകംപളളി സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. 
കോടതിവിധിച്ചാല്‍ പോലും മാനവും മര്യാദയുമുള്ള സ്ത്രീകള്‍ ശബരിമലയില്‍ കയറില്ലെന്ന്് അടക്കമുളള വിവാദ പരാമര്‍ശങ്ങളാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നടത്തിയത്. ശബരിമലയെ തായ്‌ലന്‍ഡ് ആക്കാന്‍ ഉദ്ദേശിക്കുന്നില്ല. സ്ത്രീകള്‍ ശബരിമലയില്‍ കയറേണ്ടതില്ലെന്ന ദേവസ്വം ബോര്‍ഡ് നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു അങ്ങനെപോകുന്നു പ്രയാറിന്റെ വിവാദ പരാമര്‍ശങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി