കേരളം

നഷ്ടം കേന്ദ്രം നികത്തിയാല്‍ പെട്രാളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനോട് വിരോധമില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനോട് കേരളത്തിന് വിരോധമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്.  പെട്രോളും ഡീസലും ജിഎസ്ടിയില്‍ കൊണ്ടുവന്നാല്‍ കേരളത്തിന് 1000 കോടിയിലേറെ രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നും സംസ്ഥാനത്തിനുണ്ടാകുന്ന  ഈ നഷ്ടം കേന്ദ്രസര്‍ക്കാര്‍ നികത്തണമെന്നും എസക് പറഞ്ഞു.

 കേന്ദ്രം നികുതി കുറക്കാതെ വിലവര്‍ധനയുടെ പാപഭാരം മറ്റുളളവരുടെ മേല്‍ കെട്ടിവെക്കാന്‍ ശ്രമിക്കരുത്. ആത്മാര്‍ത്ഥയുണ്ടെങ്കില്‍ കേന്ദ്രം പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറക്കാന്‍ തയ്യാറാകണം. 

പെട്രോളിനും ഡീസലിനും ജിഎസ്ടി വരുമെന്ന ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡിയുടെ പ്രസ്താവനയോടാണ് തോമസ് ഐസകിന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി