കേരളം

മനോഹര്‍ പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണം; സിപിഎം പ്രവര്‍ത്തകരുടെ രോമത്തില്‍ തൊടാന്‍ കഴിയില്ല: കോടിയേരി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും സംസ്ഥാനത്തെ ഒന്നാകെയും മോശം വാക്കുകള്‍ കൊണ്ട് അധിക്ഷേപിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് പുറത്താക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷന്‍. ഗോവയില്‍ ബിജെപി ഭരണമാണ് നടക്കുന്നതെന്നും കേരളത്തില്‍ നടക്കുന്നത് തെമ്മാടികളുടെ ഭരണമാണെന്നുമുള്ള മനോഹര്‍ പരീക്കറിന്റെ പ്രസംഗത്തിന് മറുപടി പറയുകയായിയിരുന്നു അദ്ദേഹം. സിപിഎം കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ മാധ്യമങ്ങളെ കാണുകയായിരുന്നു കോടിയേരി. 

സിപിഎം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുന്നത് പോയിട്ട് രോമത്തിന് പോറലേല്‍പ്പിക്കാന്‍ പോലും ആരെയും അനുവദിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം അക്രമം തുടര്‍ന്നാല്‍ സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ എംപിയുമായ സരോജ് പാണ്ഡേയുടെ പ്രസംഗത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സരോജ് പാണ്ഡെയുടെ പ്രസ്താവന കലാപത്തിനുള്ള ആഹ്വാനമാണെന്നും അവര്‍ക്കെതിരെ കേസെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ