കേരളം

ഗാന്ധിയെ കൊന്നവര്‍ ഞങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കേണ്ട; തിരുവനന്തപുരത്ത് ബിജെപി ജാഥയെ സ്വീകരിക്കുന്നത് എസ്എഫ്‌ഐയുടെ ബാന്‍ ആര്‍എസ്എസ് ബോര്‍ഡുകള്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കാനിരിക്കെ ജാഥ കടന്നുപോകുന്ന വഴികളില്‍ ബാന്‍ ആര്‍എസ്എസ് ബോര്‍ഡുകള്‍ സ്ഥാപിച്ച് എസ്എഫ്‌ഐ. തിരുവനന്തപുരം നഗരത്തിലെ യൂണിവേഴ്‌സിറ്റി കോളജ്, സംസ്‌കൃത കോളജ് എന്നിവയ്ക്ക് മുന്നിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കോളജ് യൂണിറ്റ് കമ്മിറ്റികളാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. 

തിരുവനന്തപുരത്തെ എസ്എഫ്‌ഐയുടെ കോട്ടയായ യൂണിവേഴ്‌സിറ്റി കോളജിന്മുന്നിലൂടെയാണ് സമാപന സമ്മേളനം നടക്കുന്ന പുത്തരിക്കണ്ടത്തേക്ക് ജാഥ കടന്നുപോകുന്നത്. സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും എത്തുന്നുണ്ട്. 

ദേശീയ നേതാക്കള്‍ പങ്കെടുക്കുന്നതുകൊണ്ടു തന്നെ ഇംഗ്ലീഷ് ബോര്‍ഡുകളാണ് കൂടുതല്‍.ഗാന്ധിയെ കൊന്നവര്‍ ഞങ്ങളെ പഠിപ്പിക്കാന്‍ വരേണ്ട എന്നാണ് ഫഌക്‌സുകളില്‍ പറഞ്ഞിരിക്കുന്നത്. മുമ്പ് ജാഥ ആരംഭിച്ച കണ്ണൂരും സമാനമായ രീതിയില്‍ ബിജെപിയ്‌ക്കെതിരെ സിപിഎം പ്രവര്‍ത്തകര്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം