കേരളം

ശബരിമല വികസനം തീര്‍ഥാടകരുടെ സൗകര്യത്തിനാവണം: മുഖ്യമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

ശബരിമല:  ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകരുടെ സൗകര്യത്തിനായിരിക്കണം ശബരിമല വികസന പദ്ധതിയില്‍ പ്രാധാന്യം നല്‍കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീര്‍ത്ഥാടകര്‍ വരികയും ദര്‍ശനം നടത്തി വേഗത്തില്‍ മടങ്ങിപ്പോവുകയുമാണ് ശബരിമലയെ സംബന്ധിച്ച് ആവശ്യം. ഇവിടെ വികസനത്തിന്റെ പേരില്‍ കൂടുതല്‍ കോണ്‍ക്രീറ്റ് കെട്ടിടം വരാതിരിക്കുകയാണ് പ്രധാനം. അതിനു പകരം തീര്‍ത്ഥാടകര്‍ക്കായി മറ്റു സൗകര്യങ്ങള്‍ ഒരുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൃത്യമായ മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തിലായിരിക്കണം ശബരിമലയിലെ വികസനം പ്രാവര്‍ത്തികമാക്കാനെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ശബരിമല സന്നിധാനത്ത് ടൂറിസം വകുപ്പിന്റെ പുണ്യദര്‍ശനം കോംപ്ലക്‌സിന്റേയും ദേവസ്വം ബോര്‍ഡിന്റെ ജലസംഭരണിയുടെയും ശിലാസ്ഥാപനം നിര്‍വഹിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

50 കൊക്കെയ്ൻ കാപ്സ്യൂളുകള്‍ വിഴുങ്ങി ; 6 കോടിയുടെ മയക്കുമരുന്നുമായി കെനിയൻ പൗരൻ കൊച്ചിയിൽ പിടിയില്‍

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത