കേരളം

സരോജ് പാണ്ഡേയെ തള്ളാതെ കുമ്മനം; ഉണ്ടാകാന്‍ പോകുന്നതിനെക്കുറിച്ചാകാം പ്രതികരിച്ചത് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് പറഞ്ഞ ബിജെപി ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡേയുടെ പ്രസ്താവന തള്ളാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അക്രമം തുടര്‍ന്നാല്‍ ഉണ്ടാകാന്‍ പോകുന്ന സാഹചര്യത്തെക്കുറിച്ചായിരിക്കാം അവര്‍ പ്രതികരിച്ചതെന്ന് കുമ്മനം പറഞ്ഞു. സരോജ് പാണ്ഡേയുടെ പ്രസ്താവന ജനരക്ഷാ യാത്രയെ പ്രതിരോധത്തിലാക്കിയിട്ടില്ലെന്നും കുമ്മനം പറഞ്ഞു. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരത്താണ് ജാഥയുടെ സമാപനം. 

 കേരളത്തില്‍ ഇനിയും ബിജൈപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം തുടരുകയാണെങ്കില്‍ സിപിഎം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി കണ്ണ് ചൂഴ്‌ന്നെടുക്കും എന്നായിരുന്നു മുന്‍ എം.പി കൂടിയായ ബിജെപി ജനറല്‍ സെക്രട്ടറിയുടെ വാക്കുകള്‍. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. പാണ്ഡേയ്‌ക്കെതിരെ കേസെടുക്കണമെന്നും സിപിഎം പ്രവര്‍ത്തകരുടെ രോമത്തിന് പോറലേല്‍പ്പിക്കാന്‍ പോലും അനുവദിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃ്ണന്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

മണ്‍ചട്ടിയിലെ മീന്‍കറി സ്വാദ് നോണ്‍സ്റ്റിക്കില്‍ കിട്ടുമോ? പാത്രം മാറിയാൽ ആരോ​ഗ്യം പോകും

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍