കേരളം

സ്വര്‍ണം കവര്‍ന്ന മലയാളി സീരിയല്‍ നടി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ബംഗളൂരുവിലെ വീട്ടില്‍ നിന്നും 35 പവന്‍ സ്വര്‍ണം കവര്‍ന്ന ശേഷം മുങ്ങിയ മലയാളി സീരിയല്‍ നടി അറസ്റ്റില്‍. കോഴിക്കോട് സ്വദേശിനി തനൂജയാണ് അറസ്റ്റിലായത്. തലശേരിയില്‍ നിന്നാണ് പ്രതി പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.

ബംഗളുരൂവിലെ കനക്പുര രഘുവന ഹള്ളിയില്‍ താമസിക്കുന്ന പയ്യന്നൂര്‍ സ്വദേശിയുടെ വീട്ടില്‍ നിന്നാണ് തനൂജ 35 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. കഴിഞ്ഞ മാസം 28നായിരുന്നു സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചത്. മലയാളത്തിലെ  നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള തനൂജ ഓഗസ്റ്റിലാണ് കര്‍ണാടകയിലെ ആരോഗ്യവകുപ്പ് ജീവനക്കാരിയുടെ വീട്ടില്‍ ജോലിക്കെത്തിയത്. 

ഒരുമാസം കൊണ്ട് തന്നെ വീട്ടുകാരുടെ വിശ്വസ്തയായ തനൂജയെ സപ്തംബര്‍ 28 മുതല്‍ കാണാതാവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയാത്. തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചത്. 

സീരിയല്‍ നടി തനൂജരുമാസംകൊണ്ട് വീട്ടുകാരുടെ വിശ്വസ്തയായി മാറിയ തനൂജയെ സെപ്തംബര്‍ 28 മുതല്‍ കാണാതായി. വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണാഭരണം നഷ്ടപ്പെട്ടതായി അറിഞ്ഞത്. തലകട്ടപുര പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് പ്രതിയെ പിടികൂടിയത്.
ജോലിക്ക് നിന്ന വീട്ടില്‍ വ്യാജ വിലാസവും ഫോണ്‍ നമ്പറുമാണ് തനൂജ നല്‍കിയത്. എന്നാല്‍ തൊട്ടടുത്ത് താമസിച്ചിരുന്ന യുവാവുമായി തനൂജക്കുണ്ടായിരുന്ന പ്രണയം മനസിലാക്കിയ കര്‍ണാടക പൊലീസ് ഈ യുവാവിലൂടെ കേരളത്തിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് കേരള പൊലീസിന്റെ സഹായം തേടിയത്.

യുവാവിനോട് വടകരയിലെത്താനാണ് തനൂജ നിര്‍ദേശിച്ചത്. വടകരയിലെത്തിയ കര്‍ണാടക പൊലീസിന് യുവതിയെ കണ്ടെത്താനായില്ല.  തുടര്‍ന്നുള്ള അന്വേഷണത്തില്‍ തനൂജ തലശേരി ചേറ്റംകുന്നിലും കണ്ണൂരിലും താമസിച്ചതായി മനസിലായി. ഇതിനിടയില്‍ യുവതിക്ക് തലശേരിയിലെ ഓട്ടോറിക്ഷാ െ്രെഡവറുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായി.

ബംഗളൂരുവില്‍നിന്നും കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണം പണയം വച്ച് ലഭിച്ച തുകകൊണ്ടാണ് ഇവര്‍ പുതിയ റോഡില്‍ വീട് വാടകക്കെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഓട്ടോറിക്ഷാ െ്രെഡവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ടെമ്പിള്‍ഗേറ്റ് പുതിയ റോഡിലെ താമസസ്ഥലം കണ്ടെത്തിയത്. തനൂജ എറണാകുളത്തുനിന്നും പുലര്‍ച്ചെ വീട്ടിലെത്തിയ ഉടനെ പിടികൂടുകയായിരുന്നു.

തലശേരി സിഐയുടെ സ്‌ക്വാഡിലെ അംഗങ്ങളായ ബിജുലാല്‍, അജയന്‍, വിനോദ്, സുജേഷ് എന്നിവരും തനൂജയെ അറസ്റ്റ്  സംഘത്തിലുണ്ടായിരുന്നു. ബംഗളൂരുവിലേക്ക് കൊണ്ടുപോയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ