കേരളം

കടകംപള്ളിയുടെ ചൈന സന്ദര്‍ശനം രാജ്യ താത്പര്യത്തിന് വിരുദ്ധം; അനുമതി നിഷേധിച്ചത് ഇതിനാലെന്ന് വിദേശകാര്യ മന്ത്രാലയം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈന സന്ദര്‍ശനം ദേശീയ താത്പര്യത്തിന് വിരുദ്ധമായതിനാലാണ് അനുമതി നിഷേധിച്ചതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. ചൈന സന്ദര്‍ശനത്തിന് അനുമതി നിഷേധിക്കാനുണ്ടായ കാരണം വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോഴായിരുന്നു മറുപടി. 

എന്നാല്‍ മന്ത്രി ചൈനയില്‍ പങ്കെടുക്കാനിരുന്ന പരിപാടിക്ക് നിലവാരമില്ലാതിരുന്നതിനാലാണ് അനുമതി നിഷേധിച്ചതെന്നായിരുന്നു ആദ്യം വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് നേരത്തെ പറഞ്ഞിരുന്നത്. 

യുഎന്നിന്റെ കീഴിലുള്ള ലോക ടൂറിസം ഓര്‍ഗനൈസേഷന്‍സ് യോഗം രാജ്യതാത്പര്യത്തിന് വിരുദ്ധമാണെന്ന് കാണിച്ചാണ് കടകംപള്ളി സുരേന്ദ്രന്റെ ചൈന സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. 

മന്ത്രി പങ്കെടുക്കേണ്ട പരിപാടിയുടെ രാഷ്ട്രീയ വശങ്ങള്‍ വിശദമായി പരിശോധിച്ച് വിദേശകാര്യ മന്ത്രാലയം റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഈ റിപ്പോര്‍ട്ടില്‍ കടകംപള്ളിയുടെ സന്ദര്‍ശനം രാജ്യ താത്പര്യത്തിന് വിരുദ്ധമാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്