കേരളം

മെഡിക്കല്‍ കോഴ: എം.ടി രമേശിന് വിജിലന്‍സ് നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മെഡിക്കല്‍ കോഴ വിവാദത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശിന് വിജിലന്‍സ് നോട്ടീസ്. ഈ മാസം മുപ്പതിന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നുകാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 

മെഡിക്കല്‍ കോളജിനു കേന്ദ്രാനുമതി കിട്ടാനായി 5.6 കോടി രൂപ കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ വാങ്ങിയെന്നാണ് ആരോപണം. 
ഇതില്‍ എം.ടി രമേശിനും പങ്കുണ്ടെന്ന് പാര്‍ട്ടി അന്വേഷണ കമീഷന്‍ കണ്ടെത്തിയിരുന്നു. ഈ കേസിലാണ് നിലവില്‍ വിജിലന്‍സ് അന്വേഷിക്കുന്നത്. തെളിവുകളുടെ അഭാവത്തില്‍ കേസ് അവസാനിപ്പിക്കാന്‍ പോകുകയാണ് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി

ഇനി നിര്‍ണായകം, പ്ലേ ഓഫിലേക്ക് ആരെല്ലാം?

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത