കേരളം

സോളാര്‍ കേസില്‍ പെട്ടവരെ ഒറ്റപ്പെടുത്തില്ല; ഗ്രൂപ്പുകള്‍ ഒന്നിച്ചുനില്‍ക്കും,രാഷ്ട്രീയമായി നേരിടാന്‍ കോണ്‍ഗ്രസില്‍ ധാരണ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:സോളാര്‍ കേസിനെ രാഷ്ട്രീയമായി നേരിടാന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുന്നോടിയായി എ,ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണ.കേസില്‍പ്പെട്ടവരെ ഒറ്റപ്പെടുത്തില്ല. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടെടുക്കാന്‍ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയായി. രാഷ്ട്രീയകാര്യ സമിതി തീരുമാനം ഹൈക്കമാന്റിനെ കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ അറിയിക്കും.

നിയമപരമായും രാഷ്ട്രീയപരമായും കേസിനെ നേരിടാന്‍ സമിതിയോഗത്തില്‍ തീരുമാനമെടുക്കും. കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ ഓരോ നേതാക്കളോടും ഈ വിഷയത്തെക്കുറിച്ച് പ്രത്യേകം ചര്‍ച്ചകള്‍ നടത്തിയിരുന്നു. 

സമിതിയില്‍ ധാരണയുണ്ടാക്കാന്‍ ഐ ഗ്രൂപ്പ് നേതാക്കള്‍ സമ്മതിക്കില്ലെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഉമ്മന്‍ചാണ്ടിക്കെതിരായ ബലാത്സംഗക്കേസിനെ രാഷ്ട്രീയമായി ചെറുക്കാന്‍ തീരുമാനിച്ചെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്തതടക്കമുള്ള ആരോപണങ്ങളില്‍ ശക്തമായ വിമര്‍ശനം എ ഗ്രൂപ്പ് ഉയര്‍ത്തിയേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ

'പ്രസവിച്ച ശേഷം 32 കിലോ കൂടി, മകനോടുള്ള സ്‌നേഹത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ മറന്നു'; സോനം കപൂര്‍

ക്ലോപിന്റെ പകരക്കാരന്‍; അര്‍നെ സ്ലോട്ട് ലിവര്‍പൂള്‍ പരിശീലകന്‍