കേരളം

സ്വകാര്യ സുരക്ഷാ സേനയുടെ സംരക്ഷണം: ദിലീപ് നാളെ പൊലീസിന് മറുപടി നല്‍കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടന്‍ ദിലീപ് സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ സഹായം തേടിയവിഷയത്തില്‍ ദിലിപിന് പൊലീസ് നോട്ടീസ് നല്‍കി. ഗോവ ആസ്ഥാനമായുള്ള തണ്ടര്‍ഫോഴ്‌സിന്റെ സഹായമാണ് തേടിയ സാഹചര്യത്തിലാണ് ആലുവ ഈസ്റ്റ് എസ്‌ഐ ദിലീപിന് നോട്ടീസ് നല്‍കിയത്.

ആയുധ ധാരികളായ സുരക്ഷാ ഗാര്‍ഡുകള്‍ കൂടെയുണ്ടെങ്കില്‍ അവരുടെ വിവരങ്ങളും ലൈസന്‍സും നല്‍കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതായി ദിലീപ് പൊലീസിനെ സമീപിച്ചിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്. ഇത്കൂടി കണക്കിലെടുത്താണ് സുരക്ഷ തേടിയതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ പൊലീസ് വിശദീകരണം തേടിയത്.

നോട്ടീസിന് നാളെതന്നെ ദിലീപ് വിശദമായ മറുപടി നല്‍കും. നിയമപരമായി സുരക്ഷാ ഗാര്‍ഡുകളെ നിയമിക്കുന്നതില്‍ പൊലീസിന് ഇടപെടാന്‍ സാധിക്കില്ലെന്ന നിയമോപദേശം ലഭിച്ച സാഹചര്യത്തില്‍ ദിലീപ് കടുത്ത നിലപാട്  സ്വീകരിക്കുമെന്നാണ് അറിയുന്നത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ദിലീപ് സ്വന്തം സുരക്ഷയ്ക്കു േവണ്ടിയാണ് സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ സഹായം തേടിയത്. ദിലീപിനെ ആരെങ്കിലും കയ്യേറ്റം ചെയ്താല്‍ തടയുക ലക്ഷ്യമിട്ടാണ് തണ്ടര്‍ഫോഴ്്‌സിന്റെ സഹായം തേടിയത്. കേരളത്തില്‍ ഇതുവരെ ദിലീപ് ഉള്‍പ്പെടെ നാലു പേരാണ് വ്യക്തിഗത സുരക്ഷയ്ക്കായി സമീപിച്ചിട്ടുള്ളത്. മറ്റു മൂന്നു പേര്‍ വ്യവസായികളാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്