കേരളം

കേസ് കൊടുത്തവരില്‍നിന്ന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ദിലീപ്; സ്വകാര്യ ഏജന്‍സിയെ നിയോഗിച്ചിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സുരക്ഷാ ഭീഷണിയുണ്ടെന്ന് നടന്‍ ദിലീപ് പൊലീസിനെ അറിയിച്ചു. തനിക്കെതിരെ കേസ് നല്‍കിയവരില്‍നിന്നാണ് ഭീഷണി നേരിടുന്നതെന്ന്, സ്വകാര്യ സുരക്ഷാ ഏജന്‍സിയെ നിയോഗിച്ചതുമായി ബന്ധപ്പെട്ട് വിശദീകരണത്തില്‍ ദിലീപ് വ്യക്തമാക്കി. സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ നിയോഗിച്ചിട്ടില്ലെന്നും അതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുക മാത്രമാണുണ്ടാതയെന്നും ദിലീപ് അറിയിച്ചു.

സുരക്ഷയ്ക്കായി ദിലീപ് ഗോവ ആസ്ഥാനമായുള്ള തണ്ടര്‍ഫോഴ്‌സിന്റെ സഹായം തേടിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനെത്തുടര്‍ന്ന് പൊലീസ് ദിലീപിനോട് വിശദീകരണം തേടി.
ആയുധ ധാരികളായ സുരക്ഷാ ഗാര്‍ഡുകള്‍ കൂടെയുണ്ടെങ്കില്‍ അവരുടെ വിവരങ്ങളും ലൈസന്‍സും നല്‍കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതായി ദിലീപ് പൊലീസിനെ അറിയിച്ചിരുന്നില്ല.  ഇതുകൂടി കണക്കിലെടുത്താണ് സുരക്ഷ തേടിയതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ പൊലീസ് വിശദീകരണം തേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി