കേരളം

ഫോര്‍ ബെറ്റര്‍ റോഡ് ഹാഷ്ടാഗ് കാംപെയ്‌നുമായി രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാന സര്‍ക്കാരിനെ ഉണര്‍ത്താന്‍ ഫേസ്ബുക്കില്‍  രമേശ് ചെന്നിത്തല റോഡ് കാംപെയ്‌നുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തില്‍ അങ്ങുമിങ്ങും കാണുന്ന പൊട്ടിപ്പൊളിഞ്ഞ റോഡുകളും അപകട മരണങ്ങളുമാണ് ഫേസ്ബുക്ക് കുറിപ്പിന് പ്രചോദനമായത്.

ഓരോരുത്തരും സഞ്തരിക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ വ്യക്തമാക്കുന്ന ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെടുത്ത് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ ്#forbetterroad, #psdsyorukkam എന്ന ഹാഷ്ടാഗില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുന്നതാണ് സമരരീതി. കൂടാതെ സംസ്ഥാന സര്‍ക്കാരിനെതിരെ ഒരു പുതിയ സമരരീതിയായി ഇതിനെയെടുക്കണമെന്നാണ് അദ്ദേഹം തന്റെ ഹാഷ്ടാഗ് കാംപെയ്‌നിനെപ്പറ്റി പറഞ്ഞത്. 

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒന്നിന് പിറകെ ഒന്നായി വരുന്ന വിവാദങ്ങൾ മാധ്യമങ്ങളിൽ ബ്രേക്കിംഗ് ന്യൂസും ,തലക്കെട്ടുകളുമായി നിറയുമ്പോൾ ഒഴിവാക്കപ്പെടുന്നത് ജനകീയ ആവശ്യങ്ങളാണ്. ഒരു കുഴിയിലെങ്കിലും ചാടാതെ ഒരു കിലോമീറ്റർ പോലും നമുക്ക് യാത്രചെയ്യാൻ കഴിയില്ല. കേരളത്തിലെ ഭൂരിഭാഗം റോഡുകളുടെയും അവസ്ഥയാണിത്. പൂർണമായും തകർന്ന റോഡുകൾ നിരവധിയാണ്.

അപകടങ്ങളിൽ നിരപരാധികളുടെ ജീവൻ പൊലിയുന്നതിന് തകർന്ന റോഡുകൾ കാരണമാകുന്നു. നൂറുകണക്കിന് പേർക്ക് ദിവസേന അംഗഭംഗം സംഭവിക്കുന്നു. ആയിരക്കണക്കിന് പേർക്ക് പരുക്കേൽക്കുന്നു. വാഹനങ്ങൾക്ക്‌ കേടുപാട് സംഭവിക്കുന്നു.

ആളുകളുടെ നടുവൊടിക്കുന്ന ഈ പാതകൾ ഇങ്ങനെ തുടർന്നാൽ മതിയോ?

സോഷ്യൽ മീഡിയയിലെ സുഹൃത്തുക്കളോട് എനിക്ക് ഒരു കാര്യം പങ്ക് വയ്ക്കാനുണ്ട്. നിങ്ങൾ സഞ്ചരിക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ വ്യക്തമാക്കുന്ന ചിത്രങ്ങൾ മൊബൈലിൽ പകർത്തി ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യൂ. സംസ്ഥാന സർക്കാർ ഉണരുന്നത് വരെ നമുക്ക് ഈ പുതിയ സമരരീതി തുടരാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ