കേരളം

പഠനത്തിനൊപ്പം ഇനി സിനിമയും; സ്‌കൂള്‍ ടാക്കീസിന് തുടക്കം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : സംസ്ഥാനത്തെ സ്‌കൂളുകളില്‍ പഠനത്തിനൊപ്പം ഇനി സിനിമയും. പൊതു വിദ്യാഭ്യാസ വകുപ്പിലെ വിദ്യാരംഗം കലാസാംസ്‌കാരിക വേദിയുടെയും കേരള ചലച്ചിത്ര അക്കാദമിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സ്‌കൂള്‍ ടാക്കീസിന്റെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് നടന്നു. മന്ത്രി ടി പി രാമകൃഷ്ണനാണ് സ്‌കൂള്‍ ടാക്കീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പാഠപുസ്തകങ്ങള്‍ക്കുമപ്പുറമുള്ള വിദ്യാഭ്യാസം ലക്ഷ്യമിട്ടാണ് സ്‌കൂള്‍ ടാക്കീസ് എന്ന പദ്ധതിയ്ക്ക് തുടക്കം കുറിയ്ക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. 

നല്ല സിനിമയെ തിരിച്ചറിയാനും പുതിയ സംസ്‌കാരം കുട്ടികളില്‍ വളര്‍ത്തിയെടുക്കാനും പദ്ധതിയിലൂടെ സഹായിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കാനായി സിനിമകള്‍  ചലച്ചിത്ര അക്കാദമി നല്‍കും. പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യം സ്‌കൂളുകള്‍ ഒരുക്കണം. സിനിമ പ്രദര്‍ശനത്തിനൊപ്പം ക്യാമ്പ്, ക്ലാസുകള്‍, സെമിനാറുകള്‍ എന്നിവയും സംഘടിപ്പിയ്ക്കും. 

യഥാര്‍ത്ഥ ഇന്ത്യ എന്താണെന്നും സംസ്‌കാരം എന്താണെന്നും കുട്ടികളെ ബോധവാന്‍മാരാക്കാന്‍ നല്ല സിനിമയ്ക്ക് സാധിക്കും. വിദ്യാലയങ്ങളില്‍ കടന്നുകൂടുന്ന ഫാസിസത്തെ പ്രതിരോധിയ്ക്കാന്‍ ഒരു വേദി സൃഷ്ടിക്കുക എന്നതുകൂടി സ്്കൂള്‍ ടാക്കീസിലൂടെ ലക്ഷ്യമിടുന്നതായി സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ പറഞ്ഞു. കോഴിക്കോട് നടക്കാവ് ഗേള്‍സ് സൂകൂളില്‍ നടന്ന ചടങ്ങില്‍ എ പ്രദീപ് കുമാര്‍ എം എല്‍ എ അധ്യക്ഷനായിരുന്നു. തുടര്‍ന്ന് കുട്ടികള്‍ പ്രധാന വേഷത്തിലെത്തുന്ന സൗദി അറേബ്യന്‍ ചിത്രം വാജ്ദ, ഹംഗേറിയന്‍ ചലച്ചിത്രം വൈറ്റ് ഗോഡ് എന്നിവ പ്രദര്‍ശിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''