കേരളം

ആദ്യ ഷോയ്ക്കിടെ വില്ലന്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: മോഹന്‍ലാലിന്റെ പുതിയ ചിത്രം വില്ലനിലെ സ്റ്റണ്ട് രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ യുവാവ് പിടിയില്‍. ചിത്രം മൊബൈലില്‍ പകര്‍ത്തുന്നതു കണ്ട് വിതരണക്കാരുടെ പ്രതിനിധി പൊലീസിനെ അറിയിക്കുകയായിരുന്നു.

ചിത്രത്തിന്റെ ആദ്യ ഷോയ്ക്കു തന്നെ എത്തിയ ചെമ്പന്തൊട്ടിയില്‍നിന്നുള്ള മുപ്പത്തിമൂന്നുകാരനാണ് പൊലീസിന്റെ പിടിയിലായത്. രാവിലെ എട്ടിന് സവിത തിയറ്ററില്‍ ഫാന്‍സിനു വേണ്ടി നടത്തിയ ഷോയ്ക്കിടെയാണ് യുവാവ് ചിത്രം പകര്‍ത്താന്‍ ശ്രമിച്ചത്. 

യുവാവ് മൊബൈല്‍ ഓണ്‍ ചെയ്ത് ചിത്രം പകര്‍ത്തുന്നതു കണ്ട,വിതരണ കമ്പനിയായ മാക്‌സ് ലാബിന്റെ പ്രതിനിധി പൊലീസിനെ വിവരംഅറിയിക്കുകയായിരുന്നു. 

ചെമ്പന്തൊട്ടിയില്‍നിന്നു അതിരാവിലെ സിനിമ കാണാന്‍ നഗരത്തിലെത്തിയ യുവാവ് കടുത്ത മോഹന്‍ലാല്‍ ആരാധകന്‍ ആണെന്നും വ്യാജ പകര്‍പ്പുണ്ടാക്കുന്നയാളല്ലെന്നുമാണ് പൊലീസിന്റെ നിഗമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ