കേരളം

രാഷ്ട്രപതി കേരളത്തെക്കുറിച്ച് പറഞ്ഞ നല്ലവാക്കുകള്‍ അഭിമാനം പകരുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കേരള സന്ദര്‍ശന വേളയില്‍ കേരളത്തെക്കുറിച്ച് പറഞ്ഞ നല്ലവാക്കുകള്‍ കേരള ജനതയ്ക്ക് അഭിമാനം പകരുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും രാഷ്ട്രപതി പ്രകീര്‍ത്തിച്ചത് കേരളത്തിന് വലിയ പിന്തുണയായി മാറി. ആ അഭിജാതമായ വാക്കുകള്‍ക്ക് നന്ദിയും കടപ്പാടും ഉള്ളവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഒരുക്കിയ പൗരസ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്റെ ആത്മാര്‍ത്ഥതയും തുറന്ന സമീപനവും കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ രാഷ്ട്രപതിയാണ് രാംനാഥ് കോവിന്ദ്. അദ്ദേഹം ദന്തഗോപുര വാസിയായ രാഷ്ട്രപതിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്ന കേരളം രാജ്യത്തെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. കേരളത്തിന്റെ സാക്ഷരതയും മാനവ വികസന സൂചികയും യൂറോപ്യന്‍ രാജ്യങ്ങളോട് കിടപിടിക്കുന്നതാണ്. ഈ നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ലോക നിലവാരത്തിലുള്ള പശ്ചാത്തലം ഒരുക്കുനന്തിനുമാണ് കേരളം ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

'ഇനി രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ'

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ