കേരളം

ഹൈക്കമാന്റിന്റെ തീരുമാനത്തിന് എംപിമാര്‍ വഴങ്ങി; കെപിസിസി പട്ടികയായി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കെപിസിസി ഭാരവാഹി പട്ടികയെ ചൊല്ലി കോണ്‍ഗ്രസില്‍ നിലനിന്ന തര്‍ക്കങ്ങള്‍ക്ക് ശമനം. ഹൈക്കമാന്റിന്റെ ഏതു തീരുമാനവും അംഗീകരിക്കുമെന്ന് എംപിമാര്‍ ഉറപ്പു നല്‍കി. ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായി. അവസാന  പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് ഉടന്‍ അംഗീകാരം നല്‍കും. 304 പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് എന്നാണ് വഭിക്കുന്ന വിവരം. 146 പേര്‍ പുതുമുഖങ്ങളും 52 പേര്‍ 45 വയസ്സിനു താഴെ പ്രായമുള്ളവരുമാണ്.

ഒട്ടേറെ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ പട്ടികയ്ക്ക് അന്തിമ രൂപമായെന്നാണ് വിവരം. നിലവില്‍ ഐ ഗ്രൂപ്പിലെ 147 പേരും എ ഗ്രൂപ്പില്‍നിന്ന് 136 പേരുമാണ് പട്ടികയില്‍ ഇടം നേടിയത്. നിഷ്പക്ഷരായി 21 പേരുണ്ടെന്നാണ് വിവരം.അതേസമയം, അവസാനം തര്‍ക്കത്തിലെത്തിയ പി.സി.വിഷ്ണുനാഥിന്റെ സ്ഥാനം സംബന്ധിച്ച് എന്തു തീരുമാനമാണുണ്ടായതെന്ന് വ്യക്തമല്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ