കേരളം

മാധ്യമപ്രവര്‍ത്തകരെ ഇനിയും കോടതിയില്‍ കയറ്റാതിരിക്കുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മാധ്യമപ്രവര്‍ത്തകരെ ഇനിയും കോടതിയില്‍ കയറ്റാതെ തടയുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ഇക്കാര്യം സംസാരിച്ചിരുന്നതായും വിഷയത്തില്‍ പരസ്യമായ നിലപാട് വ്യക്തമാക്കുകയല്ലാതെ സര്‍ക്കാറിന് മറ്റൊന്നും ചെയ്യാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്ത് നടന്ന കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള കോടതി വിലക്ക് മുതിര്‍ന്ന അഭിഭാഷക പ്രതിനിധികളുമായും സംസാരിച്ചെന്നും അവരെല്ലാം കോടതിയില്‍ മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്നതിനെതിരാണെന്നും അദ്ദേഹം അറിയിച്ചു. ഇനിയും എവിടെയാണ് തടസമെന്ന് മനസിലാകുന്നില്ല. ഇതിനെതിരെ മാധ്യമപ്രവര്‍ത്തകരുടെ ഏത് ആലോചനക്കൊപ്പവും സര്‍ക്കാറുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)