കേരളം

ചെന്നിത്തലയുടെ പടയൊരുക്കം ജാഥ; കളങ്കിതരെ മാറ്റി നിര്‍ത്തുമെന്ന് വി.ഡി.സതീശന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥ നാളെ ആരംഭിക്കും. സംഘപരിവാര്‍, സിപിഎം ശക്തികള്‍ക്കെതിരെ രാഷ്ട്രീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള ജാഥ മഞ്ചേശ്വരത്ത് നിന്നായിരിക്കും ആരംഭിക്കുക. 

ജാഥ ആരംഭിക്കാന്‍ ഒരു ദിവസം നില്‍ക്കെ, ജാഥയില്‍ നിന്നും കളങ്കിതരെ മാറ്റി നിര്‍ത്തുമെന്ന പ്രതികരണവുമായാണ് വി.ഡി.സതീശന്‍ എംഎല്‍എ രംഗത്ത് വരുന്നത്. ജാഥയ്ക്ക് സ്വീകരണം ഒരുക്കുന്ന വേദികളില്‍ കളങ്കിതര്‍ക്ക് സ്ഥാനം നല്‍കരുത് എന്നതിന് പുറമെ ഇവരില്‍ നിന്നും സംഭാവന സ്വീകരിക്കരുതെന്ന് കീഴ് ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും സതീശന്‍ വ്യക്തമാക്കുന്നു. 

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ ഉടലെടുത്ത അസ്വാരസ്യങ്ങള്‍ പ്രതികൂലമായി ബാധിക്കുമോ എന്ന നേതാക്കളുടെ സംശയത്തിനിടെയാണ് ജാഥ ആരംഭിക്കുന്നത്. കെപിസിസി അധ്യക്ഷനേയും, ഭാരവാഹികളേയും തെരഞ്ഞെടുക്കാന്‍ എഐസിസി നേതൃത്വത്തിന് നല്‍കി കൊണ്ടുള്ള പ്രമേയം കഴിഞ്ഞ ദിവസം ചേര്‍ന്ന പുതിയ കെപിസിസി അംഗങ്ങളുടെ യോഗത്തില്‍ അവതരിപ്പിച്ചിരുന്നു. ഇതോടെ ഹൈക്കമാന്‍ഡായിരിക്കും ഇക്കാര്യത്തില്‍ അന്തി തിരുമാനമെടുക്കുക.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി