കേരളം

തനിക്കെതിരെ ചെറുവിരല്‍ അനക്കാനാകില്ല; കാനത്തെ സാക്ഷിയാക്കി തോമസ് ചാണ്ടിയുടെ വെല്ലുവിളി 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : തോമസ് ചാണ്ടിയുടെ കൈയേറ്റവുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നതിനിടെ, ജനജാഗ്രതാ യാത്രയുടെ ആലപ്പുഴയിലെ പര്യടനത്തില്‍ കാനം രാജേന്ദ്രനും മന്ത്രി തോമസ് ചാണ്ടിയും ഒരേ വേദിയില്‍. യാത്രയുടെ കുട്ടനാട്ടെ സ്വീകരണ വേദിയിലാണ് മന്ത്രി പങ്കെടുത്തത്. തന്റെ കൈയേറ്റം തെളിയിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ചെങ്കിലും അദ്ദേഹം അത് ഏറ്റെടുത്തിട്ടില്ല. ഒരു സെന്റ് ഭൂമിയെങ്കിലും താന്‍ കൈയേറിയെന്ന് തെളിയിച്ചാല്‍ മന്ത്രിസ്ഥാനം മാത്രമല്ല, എംഎല്‍എ സ്ഥാനവും രാജിവെക്കാന്‍ തയ്യാറാണ്.  തനിക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും ഒരു അന്വേഷണസംഘത്തിനും കഴിയില്ലെന്നും മന്ത്രി തോമസ് ചാണ്ടി സ്വീകരണയോഗത്തില്‍ പറഞ്ഞു. 

മൂന്നര വര്‍ഷം കഴിയുമ്പോള്‍ മുഖ്യമന്ത്രിസ്ഥാനം ലഭിക്കുമെന്ന് കരുതി കോണ്‍ഗ്രസില്‍ ഒരുപാട് പേര്‍ ഉടുപ്പ് തയ്യാറാക്കി വെച്ചിട്ടുണ്ട്. എന്നാല്‍ അടുത്ത 15 വര്‍ഷത്തേയ്ക്ക് പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി തുടരും. കോണ്‍ഗ്രസിന് എല്‍ഡിഎഫ് സര്‍ക്കാരിനെ തകര്‍ക്കാന്‍ കഴിയില്ലെന്നും തോമസ് ചാണ്ടി അഭിപ്രായപ്പെട്ടു. അതേസമയം തോമസ് ചാണ്ടിയുടെ വെല്ലുവിളിയ്ക്ക് കാനം അതേവേദിയില്‍ മറുപടി നല്‍കി. വെല്ലുവിളിക്കാനോ എതിര്‍ക്കാനോ അല്ല ജാഥ നടത്തുന്നതെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്