കേരളം

പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന്റെ ഫോട്ടോ എടുത്തവര്‍ക്കു ക്രൂര മര്‍ദ്ദനം

സമകാലിക മലയാളം ഡെസ്ക്

കക്കാടംപൊയില്‍: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ ഉടമസ്ഥതയില്‍ കോഴിക്കോട് കക്കാടംപൊയിലുള്ള വാട്ടര്‍ തീം പാര്‍ക്കിന്റെ ഫോട്ടോ എടുത്ത യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം. ഇതിനോടകം തന്നെ ഏറെ വിവാദമായ പാര്‍ക്കിന്റെ ചിത്രം പകര്‍ത്തിയെന്നാരോപിച്ചു വിനോദ സഞ്ചാരികളായ നാലു യുവാക്കളെ പോലീസും നാട്ടുകാരെന്ന പേരിലെത്തിയ സംഘവുമാണ് മര്‍ദ്ദിച്ചത്. ഗുരുതരമായ പരിക്കേറ്റ യുവാക്കളെ കോഴിക്കോട് മെഡിക്കല്‍ കോളേജജില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെയായിരുന്നു സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പരാതി പറയാന്‍ ശ്രമിച്ചപ്പോള്‍ നടുറോഡില്‍ മുട്ടുകുത്തി നില്‍ക്കാന്‍ പോലീസ് പറഞ്ഞതായും യുവാക്കള്‍ പറയുന്നു. പോലീസ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.

പരിസ്ഥിതി ദുര്‍ബല പ്രദേശമായ കക്കാടംപൊയിലില്‍ നിര്‍മിച്ചിരിക്കുന്ന വാട്ടര്‍തീം പാര്‍ക്ക് അനധികൃതമാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിശദീകരണവുമായി പിവി അന്‍വര്‍ എംഎല്‍എ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു