കേരളം

ഓണനാളുകളില്‍ സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യ വില്‍പ്പന; ഉത്രാട ദിനത്തില്‍ മാത്രം കുടിച്ചത് 71.17 കോടിയുടെ മദ്യം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓണനാളുകളില്‍ വീണ്ടും കുടിച്ച് തീര്‍ത്ത് റെക്കോര്‍ഡിട്ട് കേരളം. 29.45 കോടിയുടെ വര്‍ദ്ധനവാണ് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഈ ഓണക്കാലക്ക് ബെവ്‌ക്കോക്ക് ഉണ്ടായിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം അത്തം മുതല്‍ ഉത്രാടം വരെ 411.14 കോടിയുടെ വില്‍പ്പനയായിരുന്നു നടന്നത്. ഈ വര്‍ഷം ഇതേ കാലയളവില്‍ വില്‍പ്പന 440.60 ആയി ഉയര്‍ന്നു. ഉത്രാട ദിനത്തിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന. 71.17 കോടിയുടെ മദ്യമാണ് ഉത്രാട ദിനത്തില്‍ മലയാളികള്‍ കുടിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 59.51 ആയിരുന്നു. 

ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. കഴിഞ്ഞ വര്‍ഷത്തെ ഓണക്കാലത്ത് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും, ബിയര്‍, വൈന്‍ പാര്‍ലറുകളും മാത്രമാണ് ഉണ്ടായിരുന്നത്. ഇടത് സര്‍ക്കാരിന്റെ പുതിയ മദ്യ നയം വന്നതോടെ കൂടുതല്‍ ബാറുകള്‍ തുറന്നിരുന്നു. ഇത് മദ്യവില്‍പ്പന കൂട്ടി. എന്നാല്‍ സംസ്ഥാന ദേശീയ പാതയോരത്തെ മദ്യശാലകള്‍ സുപ്രീംകോടതി നിരോധിച്ചതോടെ ബെവ്‌ക്കോയുടെ 25 ഔട്ട്‌ലെറ്റുകള്‍ പൂട്ടേണ്ടി വന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം