കേരളം

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ സിപിഎം നിലപാട് രാജ്യത്തിനെതിര്; രാജ്യനിലപാടിനെതിരെ മന്ത്രി പ്രതികരിക്കുമെന്ന കാരണത്താലാണ് അനുമതി നിഷേധിച്ചതെന്ന് പിഎസ് ശ്രീധരന്‍പിള്ള

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രന് ചൈനീസ് സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചത് സിപിഎം രാഷ്ട്രീയവത്കരിക്കുകയാണെന്ന് ബിജെപി നേതാവ് പിഎസ് ശ്രീധരന്‍പിള്ള. എന്തുപ്രശ്‌നമുണ്ടായാലും അതിനെ രാഷ്ട്രീവത്കരിക്കുകയെന്നതാണ് കേരളത്തിലെ സിപിഎം സ്വീകരിക്കുന്ന രീതി. ഇത് പ്രധാനമന്ത്രിയുടെയോ മറ്റ് ഉത്തരവാദിത്തപ്പെട്ടവരുടെയോ ശ്രദ്ധയില്‍ പരിഹരിക്കാനായിരുന്നു മന്ത്രി ശ്രമിക്കേണ്ടതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

അനുമതി നിഷേധിച്ചത് വിവാദമാക്കിയ സിപിഎം നിലപാടില്‍ ആശങ്കയുണ്ട്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന് മാത്രമാണ് സന്ദര്‍ശനത്തിന് അനുമതി ലഭിച്ചത്. അത് ചൈനയില്‍ നിന്നാണ്. ഇത് ആശങ്കയുണ്ടാക്കുന്നതാണ്. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ സിപിഎം നിലപാട് ഇപ്പോഴും ചൈനീസ് പക്ഷത്താണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാടിനെതിരായി കേരളത്തിലെ ഒരു മന്ത്രി എന്തെങ്കിലും പറഞാല്‍ അത് ഇന്ത്യയുടെ ഔദ്യോഗി അഭിപ്രായമാകും. ഇക്കാരാണത്താലാവാം അനുമതി നിഷേധിച്ചത്.

ഇന്ത്യയുടെ ശത്രുരാജ്യമല്ലെങ്കിലും ചൈന എതിര്‍പക്ഷത്താണ്. ഇത്തരം രാജ്യങ്ങളില്‍ യഥേഷ്ടം പോകാന്‍ ആരെയും രാജ്യം അനുവദിക്കാറുമില്ല. അനുമതി നിഷേധിച്ചതിന്റെ എല്ലാ കാരണങ്ങളും വെളിപ്പെടുത്താനുമാകില്ല.  ഈ വെളിപ്പെടുത്താത്ത കാര്യത്തില്‍ വിവാദമുണ്ടാക്കാതെ പ്രധാനപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് പകരം വിവാദമാക്കി തെരുവിലേക്ക് എത്തിക്കാനാണ് മന്ത്രി ശ്രമിച്ചത്. വിദേശരാജ്യം സന്ദര്‍ശിക്കുകയെന്നത് ഒരു മന്ത്രിയെ സംബന്ധിച്ച് അവകാശമല്ല. ഇത് ക്ലിയര്‍ ചെയ്യുകയായിരുന്നു മന്ത്രി ചെയ്യേണ്ടിയിരുന്നത്. നേരത്തെയും ഇത്തരം സന്ദര്‍ശനങ്ങള്‍ക്ക് അനുമതി നിഷേധിച്ചിട്ടുണ്ട്. ഇത് ഒരു രാജ്യത്തിന്റെ വിവേചനാധികാരമാണെന്നും പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ