കേരളം

ചെന്നിത്തലയ്ക്കു മിടുക്കില്ല, പ്രതിപക്ഷ നേതാവാകാന്‍ നല്ലത് ഉമ്മന്‍ ചാണ്ടിയെന്ന് ആര്‍എസ്പി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയെപ്പോലെ ഓടി നടന്നു പ്രവര്‍ത്തിക്കാനുള്ള മിടുക്ക് രമേശ് ചെന്നിത്തലയ്ക്കില്ലെന്ന് യുഡിഎഫ് ഘടക കക്ഷിയായ ആര്‍എസ്പി. ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവാകുന്നതാണ് നല്ലതെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസ് പറഞ്ഞു. തിരുവനനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലായിരുന്നു അസീസിന്റെ അഭിപ്രായ പ്രകടനം. ഇതു വിവാദമായതോടെ അസീസ് പറഞ്ഞതു തിരുത്തി.

പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയേക്കാള്‍ ശോഭിക്കുന്നത് ഉമ്മന്‍ചാണ്ടിയാണെന്ന് അസീസ് പറഞ്ഞു. ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകണമെന്നായിരുന്നുവെന്ന് ആര്‍എസ്പി നേരത്തെ പറഞ്ഞിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയെ പോലെ രാപ്പകലില്ലാതെ ഓടി നടന്ന് പ്രവര്‍ത്തിക്കാനുള്ള മിടുക്ക് രമേശ് ചെന്നിത്തലയ്ക്കില്ലെന്നും എഎ അസീസ് പറഞ്ഞു.

ഉമ്മന്‍ചാണ്ടിക്ക് കിട്ടുന്ന പരിഗണന രമേശ് ചെന്നിത്തലയ്ക്ക് ലഭിക്കില്ല. മുഖ്യമന്ത്രി ആയിരുന്ന വ്യക്തി എന്ന നിലയ്ക്ക് ഇത്തരം സ്ഥാനങ്ങളിലേക്ക് ഉമ്മന്‍ചാണ്ടി അനുയോജ്യനായ വ്യക്തിയാണ്. ഉമ്മന്‍ചാണ്ടിക്കുള്ള ജനകീയ പിന്തുണ രമേശ് ചെന്നിത്തലയ്ക്കില്ല. ഘടക കക്ഷികള്‍ക്കിടയില്‍ മാത്രമല്ല കോണ്‍ഗ്രസില്‍ തന്നെ ഇക്കാര്യത്തില്‍ ഭൂരിപക്ഷാഭിപ്രായം ഉണ്ടെന്നും അസീസ് പറഞ്ഞു.

പ്രസ്താവന ചര്‍ച്ചയാവുകയും കോണ്‍ഗ്രസില്‍നിന്ന് ശക്തമായ എതിര്‍പ്പുയരുകയും ചെയ്തതോടെ അസീസ് തിരുത്തുമായി രംഗത്തുവന്നു. പറയാത്ത കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നും രമേശ് ചെന്നിത്തല ഓടിനടക്കുന്ന ആളല്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അസീസ് ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു