കേരളം

 പ്രതിപക്ഷ നേതാവിന് തീരുമാനിക്കുന്നത് ഘടകകഷിയല്ല; അസീസിന് മറുപടിയുമായി എംഎം ഹസന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:ഘടകകക്ഷിയല്ല പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ സംതൃപ്തിയുണ്ട്. പ്രതിപക്ഷ നേതാവാകാന്‍ കൂടുതല്‍ യോഗ്യത ഉമ്മന്‍ ചാണ്ടിക്കാണെന്ന ആര്‍എസ്പി നേതാവ് എഎ അസീസിന്റെ പ്രസ്താവനയോടെ പ്രതികരിക്കുകയായിരുന്നു എംഎം ഹസന്‍. അസീസിന്റെ പരാമര്‍ശം തന്നെ അത്ഭുതപെടുത്തിയെന്നും  വളരെ കാര്യക്ഷമമായിട്ടാണ് ചെന്നിത്തല പ്രവര്‍ത്തിക്കുന്നതെന്നും ഹസന്‍ അഭിപ്രായപ്പെട്ടു.

പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെക്കാള്‍ കൂടുതല്‍ ശോഭിക്കുക ഉമ്മന്‍ ചാണ്ടിയാണെന്നായിരുന്നു അസീസ് പറഞ്ഞത്. ഉമ്മന്‍ചാണ്ടിയെപ്പോലെ ഓടിനടന്ന് പ്രവര്‍ത്തിക്കാനുളള മിടുക്ക് ചെന്നിത്തലക്കില്ലെന്നും അസീസ് പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അസീസിന്റെ പ്രസ്താവന. എന്നാല്‍ പ്രസ്താവന വിവാദമായതോടെ തിരുത്തുമായി അസീസ് രംഗത്തെത്തി. പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും ചെന്നിത്തല ഓടി നടക്കുന്ന ആളല്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അസീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും