കേരളം

ഓടുന്ന ട്രെയിനില്‍ നിന്നും കായലിലേക്ക് വീണ പെണ്‍കുട്ടിക്ക് രണ്ടാംജന്‍മം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ഓടുന്ന ട്രെയിനില്‍നിന്നു കായലിലേക്കു തെന്നിവീണ വിദ്യാര്‍ഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു. പരവൂര്‍ മാമൂട്ടില്‍ പാലത്തിലായിരുന്നു അപകടം. മീന്‍പിടുത്ത തൊഴിലാളികളാണ് പെണ്‍കുട്ടിയെ അതിസാഹസികമായി രക്ഷിച്ചത്. 

കൊല്ലം-കന്യാകുമാരി മെമുവില്‍ യാത്ര ചെയ്തിരുന്ന പാപ്പനംകോട് സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിയാണ് അപകടത്തില്‍പ്പെട്ടത്. കൊല്ലത്തെ ടികെഎം എന്‍ജിനീയറിങ് കോളജിലെ നാലാം വര്‍ഷ കെമിക്കല്‍ വിഭാഗം വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വീട്ടിലേക്ക് പോകാന്‍ കിളികൊല്ലൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പുനലൂര്‍ കന്യാകുമാരി പാസഞ്ചര്‍ ട്രെയിനില്‍ കയറിയതായിരുന്നു. 

ട്രെയിനില്‍ വെച്ച് കൈകകഴുകാന്‍ വേണ്ടി വാഷ്‌ബെയ്‌സന് അടുത്തേക്കു നടക്കുകയായിരുന്നു. ഈ സമയം മാമൂട്ടില്‍ പാലത്തില്‍ കയറിയ ട്രെയിന്‍ ഒന്ന് ഉലഞ്ഞു. അപ്പോള്‍ പിടിവിട്ടു പോയ വിദ്യാര്‍ഥിനി നേരെ കായലിലേക്കു തെന്നി വീഴുകയായിരുന്നു. പാലത്തിന്റെ മറുകരയില്‍ നിന്ന ഒരാള്‍ വിദ്യാര്‍ഥിനി വീഴുന്നത് കാണുകയും ഒച്ച വെച്ച് ആളെകൂട്ടുകയുമായിരുന്നു. 

കായലില്‍ ഈ സമയം മീന്‍പിടുത്തത്തില്‍ ഏര്‍പെട്ടിരുന്ന തൊഴിലാളികള്‍ പാലത്തിനടുത്തേക്കു വള്ളത്തില്‍ കുതിച്ചെത്തി. വിദ്യാര്‍ഥിനിയെ രക്ഷിച്ച് നെടുങ്ങോലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. വിദ്യാര്‍ഥിനിക്കു സാരമായ പരുക്കുകള്‍ ഒന്നുമില്ല. തിരുവനന്തപുരത്തു നിന്നു ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയില്‍ എത്തും. വണ്ടിയുടെ കുലുക്കത്തിലും ശക്തമായ കാറ്റിനുമിടയില്‍ ട്രെയിനിന്റെ വാതില്‍ പെണ്‍കുട്ടിയുടെ ദേഹത്ത് തട്ടിയതാണ് അപകടകാരണമെന്ന് പരവൂര്‍ സിഐ എസ് ഷെരീഫ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)