കേരളം

കാരായി രാജന്റെ ജാമ്യാവസ്ഥ റദ്ദാക്കണമെന്ന് സിബിഐ

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ഫസര്‍ വധക്കേസ് പ്രതി കാരായി രാജന്റെ ജാമ്യാവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ കോടതിയില്‍ ഹര്‍ജി നല്‍കി. ജാമ്യവ്യവസ്ഥ ലംഘിച്ചാണ് കാരായി രാജന്‍ ചലചിത്ര അവാര്‍ഡ് വിതരണത്തില്‍ പങ്കെടുത്തതെന്നും ജാമ്യഹര്‍ജിയില്‍ സിബിഐ ചൂണ്ടിക്കാട്ടി. 

എന്നാല്‍ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാനാണ് താന്‍ തലശ്ശേരിയില്‍ എത്തിയതെന്നാണ് കാരായിയുടെ വിശദീകരണം. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാനുള്ള വിലക്ക് ലംഘിച്ചാണ് ഇദ്ദേഹം മുഖ്യമന്ത്രിയുള്‍പ്പടെ പങ്കെടുത്ത പരിപാടിയില്‍ എത്തിയത്. ഫസല്‍ വധക്കേസിലെ എട്ടാം പ്രതിയാണ് കാരായി രാജന്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി