കേരളം

മൂന്ന് വയസുകാരനെ ആലിലയില്‍ കെട്ടിയിട്ട സംഭവം: ബാലവകാശ കമ്മീഷന്‍ കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ശോഭയാത്രയിലെ ടാബ്ലോയില്‍ മൂന്നു വയസുകാരനെ കെട്ടിയിട്ട സംഭവത്തില്‍ ബാലവകാശ കമ്മീഷന്‍  സ്വമേധയാ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഘാടകരായ വിവേകാനന്ദ ട്രസ്റ്റിനും മാതാപിതാക്കള്‍ക്കുമെതിരെയാണ്  കേസ്.

പയ്യന്നൂരില്‍ നടന്ന ശോഭയാത്രയില്‍ ആലിലയില്‍ ഉറങ്ങുന്ന കൃഷ്ണനായി ചിത്രീകരിക്കാന്‍ കുട്ടിയെ കൃത്രിമമായി നിര്‍മ്മിച്ച ആലിലയില്‍ കയര്‍ കൊണ്ട് കെട്ടിവച്ച് നഗരം ചുറ്റിക്കുകയായരുന്നു. ചിത്രം പുറത്ത് വന്നതോടെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

അതേസമയം  കുഞ്ഞിനെ പീഡിപ്പിക്കുന്നതിന്റെ ചിത്രം പുറത്തുവിട്ട ശ്രീകാന്ത് ഉഷ പ്രഭാകരന് ഭീഷണി. വിദേശത്ത് നിന്നടക്കം ഫോണ്‍ ഭീഷണി സന്ദേശങ്ങള്‍ വന്നെത്തിയെന്ന് ശ്രീകാന്ത് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു