കേരളം

വൈരുധ്യാത്മക ഭൗതികവാദത്തില്‍ വിശ്വസിക്കുന്നവര്‍ ക്ഷേത്രദര്‍ശനം നടത്തുന്നത് ശരിയല്ല; കടകംപള്ളിയുടെ ക്ഷേത്ര ദര്‍ശനത്തില്‍ സിപിഎമ്മിന് അതൃപ്തി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ക്ഷേത്രദര്‍ശനത്തില്‍ സിപിഎമ്മില്‍ അതൃപ്തി. വൈരുധ്യാത്മക ഭൗതികവാദത്തില്‍ വിശ്വസിക്കുന്നവര്‍ ക്ഷേത്രദര്‍ശനം നടത്തുന്നത് ശരിയല്ലെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എംവി ഗോവിന്ദന്‍. പാര്‍ട്ടി വനിതാ ക്ലാസില്‍ സംസരാക്കുകയായിരുന്നു അദ്ദേഹം. കടകംപള്ളിയുടെ ക്ഷേത്രദര്‍ശനം നാളെ സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. 

ആരാധനകളില്‍ പങ്കെടുക്കരുത് എന്ന സിപിഎം പാലക്കാട് പ്ലീനം നിലപാടാണ് കടകംപള്ളി തെറ്റിച്ചിരിക്കുന്നത്. ക്ഷേത്രങ്ങളില്‍ പോകുന്നതില്‍ തെറ്റില്ലെന്ന നിലപാട് ഒരു വിഭാഗത്തിനുണ്ട്.എന്നാല്‍ കടകംപള്ളി സുരേന്ദ്രന്‍ ക്ഷേത്ര ദര്‍ശനം നടത്തി വഴിപാട് നടത്തിയതാണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നം സൃഷ്ടിച്ചിരിക്കുന്നത്. 

ശ്രീകൃഷണജയന്തി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയ കടകംപള്ളി കുടുംബാഗംങ്ങള്‍ക്ക് പുഷ്പാഞ്ജലി കഴിപ്പിച്ചിരുന്നു. ഇതാണ് വിവാദമായത്. തന്റെ കുടുംബം ഭക്തരാണ് എന്നായിരുന്നു കടകംപള്ളിയുടെ വിഷയത്തോടുള്ള പ്രതികരണം. എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ ദേവസ്വം മന്ത്രിമാര്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാറുണ്ടെങ്കിലും ആരാധന നടത്തിയിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ