കേരളം

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവിന്റെ ജനനേന്ദ്രിയം മുറിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് മാറനല്ലൂര്‍ മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി സജി കുമാറിനെ ആറ് അംഗം സംഘം വീടുകയറി ആക്രമിച്ചു. ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാവിന്റെ ജനനേന്ദ്രിയത്തിന് വെട്ടേല്‍ക്കുകയും, കൈകാലുകള്‍ ഒടിയുകയും ചെയ്തു. 

ഗുരുതര പരിക്കുകളോടെ സജികുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി 10.30ടെയായിരുന്നു വീടു കയറിയുള്ള ആക്രമണം. സ്‌കൂട്ടറുകളില്‍ എത്തിയ ആക്രമി സംഘം വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയതിന് ശേഷം കമ്പിപ്പാര ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. 

വൃദ്ധരായ മാതാപിതാക്കള്‍ മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഇവരുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടി എത്തിയപ്പോഴേക്കും ആക്രമി സംഘം രക്ഷപ്പെടുകയായിരുന്നു. സജി കുമാറിനെ അടിയന്തര ശസ്ത്രക്രീയയ്ക്ക് വിധേയമാക്കി. വീടിന് സമീപത്ത് നിന്നും ആക്രമി സംഘത്തിന്റേതെന്ന് കരുതുന്ന രണ്ട് സ്‌കൂട്ടറുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കെഎസ്ആര്‍ടിസി കാട്ടാക്കട ഡിപ്പോയിലെ കണ്ടക്ടര്‍ കൂടിയാണ് സജികുമാര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)