കേരളം

നാലാം വട്ടം ജാമ്യം തേടി ദിലീപ്; ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാല്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. 

ആദ്യം ദിലീപ് ജാമ്യാപേക്ഷ നല്‍കിയപ്പോള്‍, അതീവ ഗൗരവമുള്ള കേസാണെന്ന് വിലയിരുത്തിയായിരുന്നു അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ നിരസിച്ചിരുന്നത്. എന്നാലിപ്പോള്‍, കേസില്‍ അറസ്റ്റിലായി 60 ദിവസം പിന്നിട്ടിരിക്കുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിഭാഗം കോടതിക്ക് മുന്നിലെത്തിയിരിക്കുന്നത്.  നടിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്താന്‍ ഗൂഢാലോചന നടത്തി എന്ന കുറ്റമാണ് തനിക്കെതിരെ ചുമത്തിയിരിക്കുന്നത്. ബലാത്സംഗ കേസ് തന്റെ പേരില്‍ നിലനില്‍ക്കില്ല. അതിനാല്‍ 90 ദിവസം റിമാന്‍ഡില്‍ കഴിയണമെന്നത് തനിക്ക് ബാധകമാകില്ല. 60 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞതിനാല്‍ ഇനി ജാമ്യം അനുവദിക്കണമെന്നാണ് ദിലീപ് കോടതിയില്‍ നല്‍കിയിരിക്കുന്ന ജാമ്യാപേക്ഷയില്‍ ആവശ്യപ്പെടുന്നത്.

കേസില്‍ നിര്‍ണായക അറസ്റ്റുകള്‍ ശേഷിക്കുന്നതിനാല്‍ ഇപ്പോള്‍ ദിലീപിന് ജാമ്യം അനുവദിക്കരുത് എന്നായിരിക്കും പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാടെടുക്കുക. ദിലീപിന്റെ റിമാന്‍ഡ് കാലാവധിയും ഇന്ന് അവസാനിക്കും. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി റിമാന്റ് 14 ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാനായിരിക്കും അന്വേഷണ സംഘത്തിന്റെ ശ്രമം. 

ഇതിന് മുന്‍പ് ഒരു തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും രണ്ട് തവണ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി