കേരളം

നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാത്രമായിരുന്നില്ല ക്വട്ടേഷനെന്ന് പൊലീസ്; ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ വിധി തിങ്കളാഴ്ച

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തിങ്കളാഴ്ച വിധി പറയും. ജാമ്യാപേക്ഷയില്‍ രണ്ടു മണിക്കൂറിലേറെ നേരം കോടതി വാദം കേട്ടു. അടച്ചിട്ട മുറിയിലാണ് ജാമ്യഹര്‍ജിയില്‍ വാദം നടന്നത്.

ജാമ്യം തേടി ഇതുനാലാം തവണയാണ് ദിലീപ് ജാമ്യം തേടി കോടതിയെ സമീപിക്കുന്നത്. അങ്കമാലി കോടതി ഒരു തവണയും ഹൈക്കോടതി രണ്ടു തവണയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെട്ടു എന്ന കേസു മാത്രമാണ് തനിക്കെതിരെ നിലനില്‍ക്കുകയെന്നും കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള മറ്റു കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമാണ് പുതിയ ജാമ്യാപേക്ഷയില്‍ ദിലീപ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അതുകൊണ്ട് ജാമ്യം നല്‍കണമെന്നാണ് ആവശ്യം. എന്നാല്‍ പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തു. നടിയെ ആക്രമിക്കാന്‍ ദിലീപ് വ്യക്തമായ നിര്‍ദേശം നല്‍കിയിരുന്നെന്നും നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാത്രമായിരുന്നില്ല ക്വട്ടേഷനെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

അതിനിടെ കേസില്‍ ദിലീപിന്റെ റിമാന്‍ഡ് ഈ മാസം 28 വരെ നീട്ടി. റിമാന്‍ഡ് കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് നീട്ടിയത്.

ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ ചോദ്യം ചെയ്യുന്നത് നാളേക്കു മാറ്റി. നാളെ നാദിര്‍ഷ ചോദ്യം ചെയ്യലിനു ഹാജരാവുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം നാദിര്‍ഷ ചോദ്യം ചെയ്യലിനു ഹാജരായെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ചോദ്യം ചെയ്യല്‍ നടന്നിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി