കേരളം

നാദിര്‍ഷാ ആലുവ പൊലീസ് ക്ലബിലെത്തി; ചോദ്യം ചെയ്യല്‍ ആരംഭിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടനും സംവിധായകനുമായ നാദിര്‍ഷാ ചോദ്യം ചെയ്യലിനായി ആലുവ പൊലീസ് ക്ലബിലെത്തി. ചോദ്യം ചെയ്യല്‍ അല്‍പസമയത്തിനകം അരംഭിക്കും. ഞായറാഴ്ച രാവിലെ 10 ന് ആലുവാ പോലീസ് ക്ലബ്ബിലെത്തണം എന്ന് പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു.   ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഹൈക്കോടതി നേരത്തെ നാദിര്‍ഷായ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച വേളയിലായിരുന്നു ഇത്. 

കോടതി നിര്‍ദേശത്തെ തുടര്‍ന്ന് നാദിര്‍ഷായെ ചോദ്യം ചെയ്യാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചോദ്യം ചെയ്യുന്നത് മറ്റൊരവസരത്തിലേക്ക് നീട്ടി വെക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യ സ്ഥിതി വീണ്ടെടുത്തതിനെ തുടര്‍ന്ന് ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാവാമെന്ന് ചികിത്സയില്‍ കഴിയുന്ന നാദിര്‍ഷാ പോലീസിനെ അറിയിച്ചെങ്കിലും മറ്റൊരു ദിവസത്തേക്ക് ചോദ്യം ചെയ്യല്‍ പോലീസ് മാറ്റുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി