കേരളം

പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ കയറ്റണം, യേശുദാസ് അപേക്ഷ നല്‍കി

സമകാലിക മലയാളം ഡെസ്ക്

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗായകന്‍ യേശുദാസ് അപേക്ഷ നല്‍കി. പ്രത്യേക ദൂതന്‍ വഴി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ രതീശനാണ് യേശുദാസ് അപേക്ഷ നല്‍കിയത്. 

വിജയദശമി ദിവസമായ ഈ മാസം 30ന് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. നാളെ ചേരുന്ന ക്ഷേത്രം എക്‌സിക്യൂട്ടീവ് കമ്മിറ്റി യേശുദാസിന്റെ ആവശ്യത്തില്‍ തീരുമാനമെടുക്കും. 

യേശുദാസിന് പ്രവേശനം അനുവദിക്കുന്ന കാര്യത്തില്‍ ക്ഷേത്രം തന്ത്രിയുടേയും അഭിപ്രായം തേടും. അഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനമില്ലെങ്കിലും എക്‌സിക്യൂട്ടീവ് ഓഫീസറുടെ അനുവാദത്തോടെ ക്ഷേത്രത്തില്‍ വിദേശികള്‍ക്ക് സന്ദര്‍ശനം അനുവദിക്കാറുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് യേശുദാസ് അപേക്ഷ നല്‍കിയിരിക്കുന്നത്. 

ഹൈന്ദവ ധര്‍മം പിന്തുടരുന്നവരാണെന്ന് സാക്ഷ്യപത്രം നല്‍കിയാലും ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കാറുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍