കേരളം

കതിരൂര്‍ മനോജ് വധം: പി ജയരാജനെതിരായ കുറ്റപത്രം സിബിഐ കോടതി സ്വീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

എറണാകുളം: കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജനെതിരെ യുഎപിഎ ചുമത്തിയ കുറ്റപത്രം എറണാകുളം സിബിഐ കോടതി സ്വീകരിച്ചു. നവംബര്‍ 16ന് പി ജയരാജനടക്കം ആറ് പ്രതികള്‍ ഹാജരാകണം. യുഎപിഎ ചുമത്തുന്നതിന് സംസ്ഥാനസര്‍ക്കാറിന്റെ അനുമതി തേടണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി.കൊലപാതകത്തിന് മുഖ്യ ആസൂത്രണം വഹിച്ചത് കേസിലെ 25ാം പ്രതിയായ പി. ജയരാജനാണെന്നാണ് സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നത്. പി ജയരാജനെതിരെ സാക്ഷിമൊഴികളുണ്ടെന്നും കുറ്റപത്രത്തിലുണ്ട്.

2014 സപ്തംബര്‍ ഒന്നിനാണ് കതിരൂര്‍ മനോജ് കൊല്ലപ്പെടുന്നത്. കേസിലെ പ്രതിചേര്‍ക്കപ്പെട്ടവരെല്ലാം സിപിഎം പ്രവര്‍ത്തകരാണ്. മനോജ് വധക്കേസിലെ ഒന്നാം പ്രതി വിക്രമനുമായി  പി ജയരാജനും തമ്മില്‍ അടുത്ത സുഹൃത്താക്കളാണെന്നും കുറ്റപത്രത്തിലുണ്ട്. കേസിന്റെ രണ്ടാം ഘട്ട അന്വേഷണത്തിലാണ്  പി ജയരാജനെ സിബിഐ ജനുവരിയില്‍ 25ാം പ്രതിചേര്‍ത്തത്. യുഎപിഎ 18ാം വകുപ്പ് ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കേസില്‍ 20ാം പ്രതിയായാണ് പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടിഐ മധുസൂദനന്‍. തനിക്കെതിരെ യുഎപിഎ ചുമത്താനുള്ള സി.ബി.ഐയുടെ നടപടി കേന്ദ്ര സര്‍ക്കാറിന്റെ പക പോക്കല്‍ നടപടികളുടെ ഭാഗമാണെന്ന് ജയരാജന്‍ പ്രതികരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം