കേരളം

30വര്‍ഷത്തെ എസ്എഫ്‌ഐ ആധിപത്യം തകര്‍ത്ത് കളമശേരി പോളി കെഎസ്‌യു പിടിച്ചെടുത്തു

സമകാലിക മലയാളം ഡെസ്ക്

കളമശേരി: കേരളത്തില്‍ പോളി ടെക്‌നിക് കോളജകളില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ മികച്ച വിജയം നേടിയപ്പോള്‍ ആഘോഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നത് കളമശേരി ഗവണ്‍മെന്റ് പോളിയാണ്. 30വര്‍ഷത്തെ എസ്എഫ്‌ഐ ആധിപത്യത്തില്‍ നിന്ന് കെഎസ്‌യു യൂണിയന്‍ പിടിച്ചു. ഏഴു സീറ്റുകളുളള കോളജ് യൂണിയനില്‍ നാലു സീറ്റുകളാണ് കെഎസ്‌യു നേടിയത്. എസ്എഫ്‌ഐക്ക് ഇവിടെ ഒരു സീറ്റ് മാത്രമാണ് നേടാനായത്. 

യൂണിയന്‍ ചെയര്‍മാനായി കെഎസ്‌യുവിന്റെ അതീഷ് വി. രമേഷ് വിജയിച്ചു. കെഎസ്‌യുവിന്റെ തന്നെ അജ്മല്‍ റോഷന്‍ വൈസ് ചെയര്‍മാനായും മുഹമ്മദ് ഫായിസ് ജനറല്‍ സെക്രട്ടറിയായും ബിജില്‍ മത്തായി മാഗസിന്‍ എഡിറ്ററായും വിജയിച്ചു.തെരഞ്ഞെടുപ്പ് നടന്ന 49 പോളിടെക്‌നിക് കോളേജുകളില്‍ 46ഉം എസ്എഫ്‌ഐ കരസ്ഥമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍