കേരളം

സെക്‌സി ദുര്‍ഗയ്ക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ചലച്ചിത്ര അക്കാദമിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തും: സനല്‍കുമാര്‍ ശശിധരന്‍

സമകാലിക മലയാളം ഡെസ്ക്

ന്റെ സിനിമ ഐഎഫ്എഫ്‌കെ മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് മേളയില്‍ നിന്ന് സിനിമ പിന്‍വലിച്ച സംവിധായകന്‍ സനനല്‍കുമാര്‍ ശശിധരന്‍ ചലചിത്ര അക്കാദമിക്കെതിരെ സമരുമായി രംഗത്ത്. സെക്‌സി ദുര്‍ഗ എന്ന സിനിമയോട് ചലച്ചിത്ര അക്കാദമിയുടെ അവഹേളനത്തില്‍ പ്രതിഷേധിച്ച് ആ സിനിമയ്ക്ക് ലഭിച്ച അന്താരാഷ്ട്ര പുരസ്‌കാരങ്ങളും ഉയര്‍ത്തിപ്പിടിച്ച് അക്കാദമി ഓഫീസിനുമുന്നില്‍ കുത്തിയിരിപ്പ് സമരം നടത്താന്‍ ആലോചിക്കുന്നുവെന്ന് സനല്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. 

കലാസിനിമകളുടെ ഉന്നമനത്തിനായി സ്ഥാപിക്കപ്പെട്ട അക്കാദമിയും ഐഎഫ് എഫ് കെയും ഒക്കെ അതിനുള്ളിലെ സ്ഥാപിത താല്പര്യക്കാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കും ഇടുങ്ങിയ മനോഭാവങ്ങള്‍ക്കും അനുസരിച്ച് വിട്ടുകൊടുക്കാന്‍ ആവില്ല. ഐഎഫ്എഫ്‌കെയില്‍ നിന്നും സിനിമ പിന്‍വലിച്ച് വെറുതെയിരിക്കാന്‍ എന്തായാലും മനസില്ല. എന്തിനാണ് ചലച്ചിത്ര അക്കാദമി ഉണ്ടായതെന്ന് അക്കാദമിയെ ഓര്‍മ്മിപ്പിക്കുന്നതിനു കൂടിയാണ് ഈ സമരപരിപാടി,അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 

മലയാള സിനിമയില്‍ നിന്ന് മത്സര വിഭാഗത്തില്‍ രണ്ട് സിനിമകളാണ് ഉള്‍പ്പെടുത്തിയിരുന്നത്. സെക്‌സി ദുര്‍ഗയെ ഒഴിവാക്കിയതിന് പിന്നില്‍ അക്കാദമിയിലുള്ളവരുടെ സങ്കുചിത താത്പര്യങ്ങളാണെന്ന് സനല്‍ ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി 'ഗരുഡ പ്രീമിയം'; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും