കേരളം

മലപ്പുറത്ത് ജനനേന്ദ്രിയം മുറിച്ച സംഭവം: ഇര്‍ഷാദിന്റെ ഭാര്യ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കുറ്റിപ്പുറത്ത് യുവാവിന്‍രെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിന് കേസെടുത്താണ്പെരുമ്പാവൂര്‍ സ്വദേശിനി ഖൈറുന്നീസയെ അറസ്റ്റ് ചെയ്തത്. പുറത്തൂര്‍ സ്വദേശി ഇര്‍ഷാദാണ് ആക്രമണത്തിനിരയായത്. 

ഖൈറുന്നീസയുടെ രണ്ടാം ഭര്‍ത്താവായിരുന്നു ആക്രമണത്തിനിരയായ ഇര്‍ഷാദ്. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. ഇയാള്‍ വീണ്ടും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് ഖൈറുന്നീസയെ പ്രകോപിപ്പിച്ചത്.

കുറ്റിപ്പുറത്തെ ലോഡ്ജില്‍ വെച്ചായിരുന്നു യുവതി ഇര്‍ഷാദിന്റെ ജനനേന്ദ്രിയം മുറിച്ചത്. യുവതി കുറ്റം സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ താനാണ് ജനനേന്ദ്രിയം മുറിച്ചത് എന്നായിരുന്നു ഇര്‍ഷാദിന്റെ വാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ