കേരളം

കാവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഉച്ചയ്ക്കു ശേഷം പരിഗണിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് ഉച്ചയ്ക്കു ശേഷം പരിഗണിക്കും. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇന്ന് കോടതിയുടെ പരിഗണനയ്ക്കുക വരുന്നുണ്ട്. കേസില്‍ പ്രതിയാക്കാന്‍ ശ്രമമെന്നും അറസ്റ്റിനു സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇരുവരും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. 

കേസില്‍ നാദിര്‍ഷയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും കാവ്യയ്‌ക്കെതിരായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷയെ രണ്ടു തവണ ചാദ്യം ചെയ്തിരുന്നു. ാവ്യയെ കേസില്‍ പ്രതിയാക്കിയിട്ടില്ലെന്നും കാവ്യക്കു സംഭവത്തില്‍ പങ്കുണ്ടെയെന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്നുമാണ് പൊലീസ് നിലപാട്. ഇതാവും കാവ്യയുടെ ഹര്‍ജിയില്‍ പൊലീസ് കോടതിയെ അറിയിക്കുക. കാവ്യയ്‌ക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിന്റെ വിവരങ്ങള്‍ കോടതിക്കുകൈമാറുമെന്നും ഉന്നത പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

കേസില്‍ തന്നെ പ്രതിയാക്കാന്‍ ശ്രമമെന്നും അറസ്റ്റിനു സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കാവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ കാവ്യ പറഞ്ഞ കാര്യങ്ങള്‍ വിശ്വസനീയമല്ലെന്നാണ് പൊലീസ് കരുതുന്നതെന്നും അതുകൊണ്ടുതന്നെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതിനിടെയാണ് കാവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. 

കേസുമായി ബന്ധമില്ലാത്ത തന്നെ പ്രതിയാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. ചോദ്യം ചെയ്തതിനു പുറമേ നിരവധി തവണ പൊലീസ് ഫോണില്‍ വിളിച്ചുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് കാവ്യ മൊഴി നല്‍കിയത്. എന്നാല്‍ കാവ്യയുടെ െ്രെഡവര്‍ ആയിരുന്നെന്ന് സുനി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. അത് സ്ഥിരീകരിക്കുന്ന കാര്യങ്ങള്‍ പൊലസീന് കണ്ടെത്താനായിട്ടുണ്ട് എന്നാണ് സൂചനകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു