കേരളം

യോഗ സെന്ററിന്റെ മറവില്‍ ഘര്‍വാപസി കോണ്‍സന്‍ട്രേഷന്‍ ക്യാംപ്; 65പെണ്‍കുട്ടികള്‍ തടവില്‍; ആതിരയും ക്യാംപിലുണ്ടായിരുന്നെന്ന് രക്ഷപ്പെട്ട യുവതിയുടെ വെളിപ്പെടുത്തല്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തൃപ്പുണ്ണിത്തറ കണ്ടനാട് യോഗ കേന്ദ്രത്തിന്റെ മറവില്‍ ഘര്‍വാപസി കോണ്‍സന്‍ട്രേഷന്‍ ക്യാംപ് പ്രവര്‍ത്തിക്കുന്നതായി വെളിപ്പെടുത്തി തൃശൂര്‍ സ്വദേശിനിയായ യുവതി രംഗത്ത്. ഇവിടെ മിശ്രവിവാഹിതരെയും മതം മാറിയവരെയും ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന് യുവതി ആരോപിക്കുന്നു. ഇവര്‍ ആയൂര്‍വേദ ഡോക്ടറാണ്. 

ശിവശക്തി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ 65 പെണ്‍കുട്ടികള്‍ തടവിലാണെന്നും ഇവരില്‍ പലരും മര്‍ദ്ദനവും ലൈംഗീക ചൂഷണവുമുള്‍പെടെയുള്ള ക്രൂര പീഡനങ്ങള്‍ക്ക് ഇരയാകുന്നതായും യുവതി പറഞ്ഞു. കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ മീഡിയ വണ്‍ ചാനലാണ് പുറത്തുവിട്ടത്.

 ക്രിസ്ത്യന്‍ യുവാവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന്റെ പേരില്‍ തന്നെ കൈകാലുകളും വായും തുണികൊണ്ട് കെട്ടി നിരന്തരം മര്‍ദ്ദിച്ചു. യോഗ സെന്ററില്‍ വെച്ച് മതം മാറാന്‍ ഭീഷണിയുണ്ടായി. മനോജ് എന്ന ഗുരുജിയാണ് യോഗ സെന്റര്‍ നടത്തുന്നത്. പെണ്‍കുട്ടികളെ ഇയാള്‍ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും യുവതി വെളിപ്പെടുത്തി.
ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയ കാസര്‍ഗോഡ് സ്വദേശിനിയായ ആതിര ഇവിടെ ഉണ്ടായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി. സ്വന്തം ഇഷ്ടത്തോടെയാണ് ഇസ്ലാം സ്വീകരിച്ചതെന്ന് ആതിര പറഞ്ഞതായി യുവതി വ്യക്തമാക്കി. കൗണ്‍സലിംഗ് നടത്തിയെങ്കിലും മതം മാറാന്‍ ആതിരയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല.

യുവതിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. മനോജ് ഗുരുജിയടക്കം ആറ് പേര്‍ക്കെതിരെയാണ് യുവതിയുടെ പരാതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു