കേരളം

സരിതയും ബിജുവും ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് ദുരുപയോഗപ്പെടുത്തി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സോളാര്‍ അഴിമതിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന് വീഴ്ച പറ്റിയെന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശം. തട്ടിപ്പുകാരായ സരിതയും ബിജു രാധാകൃഷ്ണനും അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗപ്പെടുത്തി. കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിനും വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഡിജിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെതിരേയും പരാമര്‍ശമുണ്ട്. ജസ്റ്റീസ് ജി.ശിവരാജന്‍ റിപ്പോര്‍ട്ട് ഇന്നലെ മുഖ്യമന്ത്രിയ്ക്ക് കൈമാറി. 

 ഉമ്മന്‍ചാണ്ടിയുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന ജിക്കുമോന്‍, ജോപ്പന്‍, സലിംരാജ് തുടങ്ങിയവരുമായി സരിതയ്ക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു. ഇതു ദുരുപയോഗപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. കേസുകള്‍ ഒത്തുതീര്‍ക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

ഇനി വെറും മാക്സ് അല്ല, ഡോ.മാക്സ്; പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി അമേരിക്കയിലെ സർവകലാശാല

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു