കേരളം

കാണാതായ ഏഴ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം ഏരൂരില്‍ നിന്നും കാണാതായ ഏഴ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കുളത്തുപ്പുഴയിലെ റബ്ബര്‍ എസ്റ്റേറ്റില്‍ ഷെഡ്ഡില്‍  നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് നിഗമനം.

ബുധനാഴ്ചയാണ് കുട്ടിയെ കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധുവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇളയച്ഛനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു ശ്രീലക്ഷ്മിയേയും ഇളയച്ഛനേയും കാണാതാകുന്നത്. 

ശ്രീലക്ഷ്മി സ്‌കൂളില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ശ്രീലക്ഷ്മിയേയും കൂട്ടി ഇളയച്ഛന്‍ പോകുന്ന ദൃശ്യങ്ങള്‍ സ്‌കൂളിന് സമീപത്തുള്ള സിസിടിവി ക്യാമറയില്‍ നിന്നും ലഭിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം