കേരളം

തൃപ്പൂണിത്തുറയിലെ വിവാദ യോഗാ കേന്ദ്രം പൂട്ടേണ്ടതില്ലെന്ന് ഹൈകോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തൃപ്പൂണിത്തുറയിലെ വിവാദ യോഗാ കേന്ദ്രം അടച്ചുപൂട്ടേണ്ടതില്ലെന്ന് ഹൈക്കോടതി. യോഗാ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് തുടരാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം പരിശീലന കേന്ദ്രത്തില്‍ യോഗാ പരിശീലനം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ആര്‍ഷ വിദ്യാസമാജം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്റററി സയന്റിഫിക് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടനയുടെ കീഴിലാണ് സമാജം പ്രവര്‍ത്തിക്കുന്നതെന്ന് പരാതിക്കാര്‍ കോടതിയെ അറിയിച്ചു.

മീഡിയ വണ്‍ ചാനലും ജമ അത്തെ ഇസഌമി അടക്കമുള്ള മതമൗലിക വാദ സംഘടനകളുടേയും ഗൂഢനീക്കങ്ങള്‍ക്ക് പഞ്ചായത്ത് വഴങ്ങുകയായിരുന്നെന്നാണ് ഹര്‍ജാക്കാരന്റെ വാദം. വഹാബി ചിന്തകള്‍ കേരളത്തില്‍ വ്യാപിക്കുന്നതിന്റെ ഫലമായി ഐഎസ് ഉള്‍പ്പെടെയുള്ള ഭീകരവാദ സംഘങ്ങളിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ട് . ഇത്തരം ആസൂത്രിത മതപരിവര്‍ത്തനങ്ങളില്‍ വഞ്ചിതരാകുന്ന ഹിന്ദു സമുദായത്തില്‍ പെട്ടവര്‍ക്ക് വേണ്ടിയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. സ്ഥാപനത്തില്‍ ഉള്ളവരാരും പരാതി നല്‍കിയിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു

യോഗ സെന്ററിന്റെ മറവില്‍ ഘര്‍വാപ്‌സി നടത്തുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് യോഗാ കേന്ദ്രം നാട്ടുകാര്‍ ചേര്‍ന്ന് അടപ്പിച്ചിരുന്നു. ക്രിസ്തുമതത്തിലേക്ക് മാറിയ തന്നെ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചു എന്നു പറഞ്ഞ് രക്ഷപെട്ട യുവതി പൊലീസിനു നല്‍കിയ പരാതിയിയെ തുടര്‍ന്നായിരുന്നു ഉദയംപേരൂര്‍ പഞ്ചായത്തും പൊലീസം ചേര്‍ന്ന് ഇത്തരമൊരു തീരുമാനമെടുത്തത്. ആര്‍ഷ വിദ്യാ സമാജം എന്ന പേരിലായിരുന്നു ഹിന്ദു മതംമാറ്റ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. സ്ഥാപനത്തിനു ലൈസന്‍സില്ലെന്നും അതിനാലാണ് അടച്ചുപൂട്ടുന്നതെന്നും ഉദയംപേരൂര്‍ പഞ്ചായത്തിന്റെ വിശദീകരണം.എന്നെ കൂടാതെ 65 പെണ്‍കുട്ടികള്‍ കൂടി സ്ഥാപനത്തില്‍ തടവിലുള്ളതായും പലരും ലൈംഗിക പീഡനത്തിന് ഇരയാകുന്നതായും രക്ഷപ്പെട്ട പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരെല്ലാം? അഗാര്‍ക്കര്‍- രോഹിത് കൂടിക്കാഴ്ച

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു