കേരളം

ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം: എസ് ഐക്കെതിരെ നടപടി

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലം കുളത്തൂപുഴയില്‍ ഏഴുവയസുകാരിയെ ബന്ധു പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സ്ഥലം എസ്‌ഐക്കെതിരെ നടപടി. കേസന്വേഷണത്തില്‍ എസ് ഐക്ക് വീഴ്ചപറ്റിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. കേസില്‍ കുട്ടിയുടെ അമ്മയുടെ സഹോദരീഭര്‍ത്താവായ രാജേഷിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ബുധനാഴ്ചയാണ് കുട്ടിയെ കാണാതാകുന്നത്. ബുധനാഴ്ച പത്ത് മണിയോടെ തന്നെ ഏരൂര്‍ പൊലീസ് സ്‌റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം വൈകിയതാണ് ദുരന്തത്തിന് കാരണമെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. കുറ്റം സമ്മതിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. 

പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വ്യാഴാഴ്ച രാവിലെയോടെ കുളത്തൂപ്പുഴയ്ക്കു സമീപമുളള ആര്‍ പി കോളനിയിലെ റബര്‍ ഷെഡില്‍ നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തൊട്ട് പിന്നാലെ റബര്‍ തോട്ടത്തിന് പരിസരത്ത് നിന്ന് നാട്ടുകാരുടെ സഹായത്തോടെ രാജേഷിനെ പൊലീസ് പിടികൂടി.

അറസ്റ്റിലായ രാജേഷിനൊപ്പമാണ് സംഭവദിവസം കുട്ടി ട്യൂഷന്‍ ക്ലാസിലേക്ക് പോയത്. പിന്നീട് ഇരുവരേയും കാണാതാവുകയായിരുന്നു. കുട്ടിയെ ലൈംഗികമായി ദുരുപയോഗിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നൂവെന്ന് രാജേഷ് പ്രാഥമിക ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ