കേരളം

നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കണം; കെജ്‌രിവാളിന് മുഖ്യമന്ത്രി പിണറായി കത്തയച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഡല്‍ഹിയില്‍ നടക്കുന്ന നേഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്നും ആത്മഹത്യാശ്രമം നടത്തിയ നഴ്‌സിന് മാനസികമായ പിന്തുണ നല്‍കണമെന്നും പിണറായി ആവശ്യപ്പെടുന്നു. അതിന് അവരെ നിര്‍ബന്ധിതയാക്കിയ സാഹചര്യം പശോധിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

ജോലിയില്‍ നിന്നും അപ്രതീക്ഷിതമായി പിരിച്ചുവിട്ടതില്‍ മനംനൊന്താണ് മലയാളി നഴ്‌സ് ഡല്‍ഹിയില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഡല്‍ഹിയിലെ ഐഎല്‍ബിഎല്‍ ആശുപത്രിയിലെ നഴ്‌സാണ് പിരിച്ചുവിട്ടതിന്റെ വിഷമത്തില്‍ ആശുപത്രിയിലെ ശുചിമുറിയില്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്ന പീഡനത്തിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് നഴ്‌സമാര്‍ നേരത്തെപരാതി നല്‍കിയിരുന്നു. 

എന്നാല്‍ ഇതിനു പിന്നാലെ നഴ്‌സുമാരെ പിരിച്ചുവിട്ടുകൊണ്ട് നോട്ടീസ് നല്‍കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നടത്തിയ സമരത്തിനിടെയാണ് കുഞ്ഞിനെ സഹപ്രവര്‍ത്തകയെ ഏല്‍പ്പിച്ച് ശുചിമുറിയില്‍ പോയി  നഴ്‌സ് ആത്മഹത്യ ചെയ്യുകയായിരുന്നു. അഞ്ചു വര്‍ഷത്തോളമായി ആശുപത്രിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ആലപ്പുഴ സ്വദേശിയായ യുവതി. ഐഎല്‍ബിഎല്‍ ആശുപത്രിയില്‍  ചികിത്സയില്‍ കഴിയുന്ന യുവതിയെ ഉടന്‍ എയിംസിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ