കേരളം

കുടുംബശ്രീ തുടങ്ങിയത് മോദി സര്‍ക്കാര്‍; ബിജെപി ചെങ്ങന്നൂരില്‍ പ്രചരിപ്പിക്കുന്നത് പെരുംനുണയെന്ന് എല്‍ഡിഎഫ്

സമകാലിക മലയാളം ഡെസ്ക്

​ചെങ്ങന്നൂര്‍:  ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി  ബിജെപിയുടെ മഹാസമ്പർക്കം പരിപാടി വോട്ടർമാർക്ക് നൽകിയത് പൊള്ളയായ വാ​ഗ്ദാനങ്ങളും തട്ടിപ്പുമാണെന്ന ആരോപണവുമായി എൽഡിഎഫ് രം​ഗത്ത്.ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍ എംഎല്‍എ എന്നിവരുള്‍പ്പെടെ നടത്തിയ ഭവന സന്ദര്‍ശനത്തിലായിരുന്നു തട്ടിപ്പു വാഗ്‌‌‌‌‌ദാനങ്ങളും പെരുംനുണകളുമെന്ന് എൽഡിഎഫ് പറയുന്നു
 
പാവപ്പെട്ടവരുടെ വീടുകളില്‍ ചെല്ലുമ്പോള്‍ പ്രധാനമന്ത്രിയുടെ പദ്ധതിയില്‍നിന്ന് സ്വയം തൊഴില്‍ വായ്‌‌‌‌‌‌പ സംഘടിപ്പിച്ച് നൽകാമെന്നും വിവാഹ പ്രായമായ പെണ്‍കുട്ടികളുള്ള നിര്‍ധന കുടുംബങ്ങളില്‍ ചെന്നാല്‍ വിവാഹധനസഹായം, പാചകവാതകം സൗജന്യാമാക്കാം എന്നീ വാ​ഗ്ദാനങ്ങൾ നൽകിയതായും ആരോപണമുണ്ട്.കൂടാതെ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാനെതിരെ വ്യക്തിഹത്യ നടത്തിയതായും എൽഡിഎഫ് പ്രവർത്തകർ ആരോപിക്കുന്നു

എന്നാൽ  ഒറ്റ ദിവസം കൊണ്ട് മണ്ഡലത്തിലെ 164 ബൂത്തുകളിലേയും വീടുകള്‍ സന്ദർശിച്ചെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.   പ്രശസ്ത ശിൽപ്പി തട്ടാവിള രാജരത്നത്തിന്‍റെ ഭാര്യ ഉഷാ രാജരത്നത്തെയും കുടുംബത്തേയും കുമ്മനം രാജശേഖരന്‍റെ നേതൃത്വത്തിൽ സന്ദർശിച്ചാണ് മഹാസമ്പ‍ർക്കത്തിന് തുടക്കമായത്. എൻഡിഎ സ്ഥാനാർത്ഥി  പി എസ് ശ്രീധരൻപിള്ളയും മറ്റ് സംസ്ഥാന നേതാക്കളും മഹാസമ്പർക്കത്തിന്റെ ഭാ​ഗമായി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും